Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Expansion

Wayanad

വേ​ന​ൽ​മ​ഴ​യും ക​ള​വ്യാ​പ​ന​വും; പു​ഞ്ച​ക്കൊ​യ്ത്ത് പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തും നെ​ൽ​വ​യ​ലു​ക​ളി​ൽ ക​ള​ക​ളു​ടെ വ്യാ​പ​നം കൂ​ടി​യ​തും ജി​ല്ല​യി​ലെ പു​ഞ്ച​ക്ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.
കൊ​യ്ത്ത് സ​മ​യ​ത്തേ​ക്ക് എ​ത്തി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ മൂ​ലം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് കൊ​യ്ത്തി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ഞ്ച കൃ​ഷി ഈ ​വ​ർ​ഷം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം കൊ​യ്ത്ത് ഘ​ട്ട​ത്തി​ലാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​യ​ലു​ക​ളി​ൽ ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ട​തോ​ടെ യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടാ​യി. ചെ​റി​യ തോ​തി​ൽ കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ഉ​ട​മ​ക​ൾ​ക്ക് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് നെ​ല്ല് കൊ​യ്ത് ശേ​ഖ​രി​ക്കാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

മ​ഴ തു​ട​ർ​ന്നാ​ൽ നെ​ല്ല് വ​യ​ലി​ൽ കു​തി​ർ​ന്ന് ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നെ​ൽ​ക്ക​തി​രു​ക​ൾ മ​ണ്ണി​ലേ​ക്ക് ചാ​യാ​നും തു​ട​ങ്ങി. ഇ​തി​നി​ടെ വ്യാ​പ​ക​മാ​യി വ​ള​ർ​ന്ന ക​ള​ക​ൾ നെ​ൽ​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​യി. ക​തി​രി​നൊ​പ്പം ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്നി​രി​ക്കു​ന്ന ക​ള​ക​ൾ കൊ​യ്ത്തി​നെ കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ള​ക​ൾ നീ​ക്കം ചെ​യ്യാ​തെ കൊ​യ്ത്ത് ന​ട​ത്തി​യാ​ൽ അ​ടു​ത്ത കൃ​ഷി​ക്കാ​ല​ത്തും അ​തേ ക​ള​ക​ൾ വ്യാ​പ​ക​മാ​യി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു.

സാ​ധാ​ര​ണ വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ൽ വ​ള​രു​ന്ന ക​ള​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യോ ക​ത്തി​ച്ച് ക​ള​യു​ക​യോ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​ട​വി​ട്ട് മ​ഴ പെ​യ്ത​തി​നാ​ൽ ക​ള​ക​ൾ​ക്ക് വ​ള​രാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വെ​ള്ള​ക്കെ​ട്ടും ഈ​ർ​പ്പ​വും ക​ള​വ​ള​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൊ​യ്ത്ത​ന്ത്ര​ങ്ങ​ൾ വ​ഴി​യാ​ണ് ക​ള​വി​ത്തു​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.

ഒ​രു വ​യ​ലി​ൽ ഉ​പ​യോ​ഗി​ച്ച യ​ന്ത്ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​തെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തെ​ന്നും അ​തു​വ​ഴി വി​വി​ധ​യി​നം ക​ള​ക​ൾ പ​ട​രു​ന്ന​താ​യും അ​വ​ർ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ പു​ഞ്ച കൃ​ഷി വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​ർ.

Latest News

Corehub Up