Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Mill

കേരള ബജറ്റ് 2026-27; ഏ​റ്റു​മാ​നൂ​രി​ൽ റൈ​സ് മി​ൽ പ​ദ്ധ​തി​ക്ക് 10 കോ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ട്ട​​​​യം ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ കേ​​​​ര​​​​ള നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ സം​​​​സ്ക​​​​ര​​​​ണ വി​​​​പ​​​​ണ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തി​​​​ന് (കാ​​​​പ്കോ​​​​സ്) കീ​​​​ഴി​​​​ൽ റൈ​​​​സ് മി​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി 10 കോ​​​​ടി ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി.

ഒ​​​​റ്റ​​​​യ്ക്ക് ക​​​​ഴി​​​​യു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് സ​​​​മ​​​​ഗ്ര പ​​​​രി​​​​ച​​​​ര​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന "കോ-​​​​ഓ​​​​പ്പ് കെ​​​​യ​​​​ർ ജെ​​​​റി​​​​യാ​​​​ട്രി​​​​ക് ആ​​​​ൻ​​​​ഡ് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ' പ​​​​ദ്ധ​​​​തി​​​​ക്ക് 21.40 കോ​​​​ടി രൂ​​​​പ ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി. സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​രം​​​​ഭ​​​​ത്തി​​​​ന് (സി​​​​ഐ​​​​ടി​​​​എ) പ​​​​ദ്ധ​​​​തി​​​​ക്ക് 35 കോ​​​​ടി രൂ​​​​പ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ചു.

നാ​​​​ളി​​​​കേ​​​​ര വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പു​​​​ന​​​​രു​​​​ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യും ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി "പ്ല​​​​സ് വ​​​​ണ്‍’ പ​​​​ദ്ധ​​​​തി ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ മ​​​​ന്ത്രി കെ.​​​​എ​​​​ൻ ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ർ​​​​ഷി​​​​ക വാ​​​​യ്പാ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി 15.95 കോ​​​​ടി വ​​​​ക​​​​യി​​​​രു​​​​ത്തി.

കേ​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും, നൈ​​​​പു​​​​ണ്യ വി​​​​ജ്ഞാ​​​​ന വി​​​​ക​​​​സ​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​നും, സാ​​​​ഗ​​​​ര ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും, ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി ആ​​​​റു കോ​​​​ടി​​​​യും എ​​​​സ്‌​​​​സി, എ​​​​സ്‌​​​​ടി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ പു​​​​ന​​​​രു​​​​ധാ​​​​ര​​​​ണം, സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഓ​​​​ഹ​​​​രി മൂ​​​​ല​​​​ധ​​​​ന​​​​സ​​​​ഹാ​​​​യം തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​റു കോ​​​​ടി​​​​യും വ​​​​നി​​​​താ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​നി​​​​താ ഫെ​​​​ഡി​​​​നു​​​​മു​​​​ള്ള സ​​​​ഹാ​​​​യ​​​​മാ​​​​യി 3.54 കോ​​​​ടി​​​​യും ധ​​​​ന​​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

Latest News

Corehub Up