Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rights Belong Solely

ധാതുഖനന അവകാശം കേന്ദ്രത്തിനു മാത്രം ;സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ക​​​വ​​​രു​​​ന്ന ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ധാ​​​തു​​​സ​​​മ്പ​​​ത്തി​​​ലും ഖ​​​ന​​​ന​​​ഭൂ​​​മി​​​യി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ‘ഖ​​​നി​​​ക​​​ളും ധാ​​​തു​​​ക്ക​​​ളും (വി​​​ക​​​സ​​​ന​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും) ഭേ​​​ദ​​​ഗ​​​തി ബി​​​ൽ 2026’ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കേ​​​ന്ദ്ര ക​​​ൽ​​​ക്ക​​​രി-​​​ഖ​​​നി മ​​​ന്ത്രി ജി. ​​​കി​​​ഷ​​​ൻ റെ​​​ഡ്ഢി​​​യാ​​​ണു ബി​​​ൽ സ​​​ഭ​​​യു​​​ടെ മു​​​ന്നി​​​ൽ വ​​​ച്ച​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​റാ​​​യു​​​ള്ള അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഖ​​​ന​​​ന​​​ഭൂ​​​മി​​​ക​​​ളി​​​ലോ ധാ​​​തു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലോ പു​​​തി​​​യ നി​​​കു​​​തി​​​യോ സെ​​​സോ ചു​​​മ​​​ത്താ​​​ൻ ഇ​​​നി സാ​​​ധി​​​ക്കി​​​ല്ല എ​​​ന്ന​​​താ​​​ണു ബി​​​ല്ലി​​​ലെ പ്ര​​​ധാ​​​ന വ്യ​​​വ​​​സ്ഥ. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഏ​​​കീ​​​കൃ​​​ത നി​​​കു​​​തി​​​വ്യ​​​വ​​​സ്ഥ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു സ്ഥി​​​ര​​​ത​​​യു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷം ഉ​​​റ​​​പ്പാ​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​നീ​​​ക്ക​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ബി​​​ല്ലി​​​ലെ പ്ര​​​ധാ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ളും തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത നി​​​കു​​​തി​​​ റ​​​ദ്ദാ​​​കും


ബി​​​ൽ നി​​​യ​​​മ​​​മാ​​​കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത​​​തും എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ എ​​​ല്ലാ നി​​​കു​​​തി​​​ക​​​ളും അ​​​സാ​​​ധു​​​വാ​​​കും. ഇ​​​തി​​​ന​​​കം പി​​​രി​​​ച്ചെ​​​ടു​​​ത്ത തു​​​ക തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല.

ഭൂ​​​മി​​​യു​​​ടെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം


ഖ​​​നി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​പു​​​റ​​​മെ ധാ​​​തു​​​ക്ക​​​ളട​​​ങ്ങി​​​യ ഭൂ​​​മി​​​യു​​​ടെ മേ​​​ലു​​​ള്ള സ​​​ർ​​​വാ​​​ധി​​​കാ​​​ര​​​വും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് കേ​​​ന്ദ്രീ​​​ക​​​രി​​​ക്കും.


ഉ​​​ത്പ​​​ന്ന വി​​​ല​​​വ​​​ർ​​​ധ​​​ന ത​​​ട​​​യാ​​​ൻ

അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ സം​​​സ്ഥാ​​​ന നി​​​കു​​​തി​​​ക​​​ൾ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഇ​​​റ​​​ക്കു​​​മ​​​തി കൂ​​​ടു​​​വാ​​​നും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നും പു​​​തി​​​യ നി​​​യ​​​മം വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യ്ക്കു സ്ഥി​​​ര​​​ത ന​​​ൽ​​​കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​നി​​​യ​​​ന്ത്രി​​​ത​​​മായി വ്യ​​​ത്യ​​​സ്ത നി​​​ര​​​ക്കു​​​ക​​​ളി​​​ൽ നി​​​കു​​​തി​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​ത് പ്രാ​​​ദേ​​​ശി​​​ക വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യെ​​​യും ബാ​​​ധി​​​ക്കു​​​മെ​​​ന്നും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി ധാ​​​തു​​​ക്ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടും ഇ​​​റ​​​ക്കു​​​മ​​​തി കൂ​​​ടാ​​​ൻ ഇ​​​തു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
എ​​​തി​​​ർ​​​പ്പു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം
ബി​​​ല്ല​​​വ​​​ത​​​ര​​​ണ​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി എ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ട് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി സ​​​ഭ​​​യി​​​ൽ സം​​​സാ​​​രി​​​ച്ചു. കേ​​​ന്ദ്ര​​​നീ​​​ക്കം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഫെ​​​ഡ​​​റ​​​ൽ വ്യ​​​വ​​​സ്ഥി​​​തി​​​ക്കു​​​മേ​​​ലു​​​ള്ള ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. തീ​​​ര​​​ദേ​​​ശ​​​മെ​​​ന്നോ വ​​​ന​​​ഭൂ​​​മി​​​യെ​​​ന്നോ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ധാ​​​തു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ഭൂ​​​മി​​​യു​​​ടെ​​​മേ​​​ൽ കേ​​​ന്ദ്രം സ​​​ർ​​​വാ​​​ധി​​​കാ​​​രം സ്ഥാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up