Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rising Stars

ഏ​​ഷ്യാ ക​​പ്പ് റൈ​​സിംഗ്‌ സ്റ്റാ​​ർ​​സ് ഫൈ​​ന​​ൽ: ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ്

ബാ​​ങ്കോ​​ക്ക്: ഏ​​ഷ്യാ ക​​പ്പ് റൈ​​സിംഗ്‌ സ്റ്റാ​​ർ​​സ് വ​​നി​​താ ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ബം​​ഗ്ലാ​​ദേ​​ശി​​നെ നേ​​രി​​ടും.

സെ​​മി ഫൈ​​ന​​ലി​​ൽ ക്യാ​​പ്റ്റ​​ൻ രാ​​ധാ യാ​​ദ​​വി​​ന്‍റെ ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വി​​ൽ ശ്രീ​​ല​​ങ്ക എ ​​ടീ​​മി​​നെ അ​​ഞ്ച് വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ എ ​​ടീം ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.

സെ​​മി​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ എ ​​ടീ​​മി​​നെ 54 റ​​ണ്‍​സി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. ഫൈ​​ന​​ൽ ഉ​​ച്ച​​യ്ക്കു 12.30ന് ​​ന​​ട​​ക്കും. സോ​​ണി ടെ​​ന്നി​​ലും സോ​​ണി ലി​​വി​​ലും മ​​ത്സ​​രം കാ​​ണാം.

Latest News

Corehub Up