ന്യൂയോർക്ക്: വൈസ്മെൻ ക്ലബ് ഓഫ് ന്യൂയോർക്ക് - റോക്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഓറഞ്ച്ബർഗിലെ സിത്താർ പാലസ് റസ്റ്ററന്റിൽ നടന്നു.
സ്പോൺസറിംഗ് ക്ലബായ വെസ്റ്റ്ചെസ്റ്റർ ചാപ്റ്റർ പ്രസിഡന്റ് ജോസഫ് മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വൈസ്മെൻ ഇന്റർനാഷണൽ യുഎസ് ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ചമലയും മുൻ ഏരിയ പ്രസിഡന്റ് ഷാജു സാമും ചേർന്ന് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും പിൻ അണിയിക്കുകയും ചെയ്തു.
ക്ലബിന്റെ ആദ്യ പ്രസിഡന്റായി ഫൊക്കാന മുൻ പ്രസിഡന്റും പ്രവാസി എൻക്ലേവ് പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പോൾ കറുകപ്പള്ളിയെയും സെക്രട്ടറിയായി അലക്സ് തോമസിനെയും ട്രഷററായി നോഹ ജോർജിനെയും തെരഞ്ഞെടുത്തു.