Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanjay Singh

പ്ര​ശാ​ന്ത് കി​ഷോ​റി​ന് തി​രി​ച്ച​ടി; തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ൽ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ പ്ര​ശാ​ന്ത് കി​ഷോ​റി​ന് ക​ന​ത്ത തി​രി​ച്ച‌​ടി. മു​ൻ​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ജ​ൻ സു​രാ​ജ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി സ​ഞ്ജ​യ് സിം​ഗ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ഇ​തോ​ടെ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ലെ മ​ത്സ​രം എ​ൻ​ഡി​എ​യും ഇ​ന്ത്യാ​സ​ഖ്യ​വും ത​മ്മി​ലാ​യി. ദ​നാ​പു​ർ, ബ്ര​ഹ്മ​പു​ർ, ഗോ​പാ​ൽ​ഗ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ര​ത്തേ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബി​ഹാ​ർ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു. 18 ജി​ല്ല​ക​ളി​ലെ 121 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

 

 

Latest News

Corehub Up