Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeks

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന

ജ​​​നീ​​​വ: ​​​സൈ​​​ബീ​​​രി​​​യ​​​യി​​​ലെ പ്ലേ​​​ഗ് ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞ​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന.

ആ​​​ന്‍റി പ്ലേ​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ 28 വ​​​യ​​​സു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച് വെ​​​ള്ളി​​​യാ​​​ഴ്ച മ​​​രി​​​ച്ചെ​​​ന്നാ​​​ണു റ​​​ഷ്യ പു​​​റം​​​ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ന്യൂ​​​മോ​​​ണി​​​യ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

മ​​​ര​​​ണ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​യ​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ അ​​​ട​​​ക്കം ആ​​​ർ​​​ക്കും പ്ലേ​​​ഗ് ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും ക്വാ​​​റ​​​ന്‍റൈ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​വെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ, സം​​​ഭ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി തെ​​​ദ്രോ​​​സ് ഗെ​​​ബ്ര​​​യേ​​​സൂ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ, മ​​​റ്റൊ​​​രു വ്യ​​​ക്തി​​​കൂ​​​ടി മ​​​ര​​​ണ​​​പ്പെ​​​ട്ടു​​​വെ​​​ന്നും ര​​​ണ്ടു മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണം പ്ലേ​​​ഗാണെ​​​ന്നും ചി​​​ല പാ​​​ശ്ചാ​​​ത്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Kerala

ശ്രീ​നാ​ദേ​വി​ക്കെ​തി​രാ​യ പ​രാ​തി: റി​പ്പോ​ർ​ട്ട് തേ​ടി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി​ കുഞ്ഞമ്മയ്ക്കെതിരായ പ​രാ​തി​യി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി. അ​ടൂ​ർ പോ​ലീ​സ് റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​റോ​ടാ​ണ് വി​വ​രം തേ​ടി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കേ​സെ​ടു​ക്കു​ക. വ്യാ​ജ​രേ​ഖ ന​ൽ​കി മ​റ്റൊ​രാ​ളു​ടെ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു ചേ​ർ​ത്തു​വെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ൽ വ്യാ​ജ രേ​ഖ ച​മ​ച്ചു​വെ​ന്ന​ത് ത​ന്നെ ശ​രി​യ​ല്ലെ​ന്നും സി​പി​ഐ അം​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ജ​യി​ച്ച​പ്പോ​ൾ ഇ​തേ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സി​പി​ഐ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ്. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് സി​പി​ഐ​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ്രീ​നാ​ദേ​വി കു​റ്റ​പ്പെ​ടു​ത്തി.

അ​ന്ന​ത്തെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നാ​ണ് മ​ത്സ​രി​ക്കാ​നാ​യി ഇ​തേ അ​ഡ്ര​സി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ത്ത​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്കൂ​ൾ കാ​ലം മു​ത​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​രാ​തി ന​ൽ​കി​യ​വ​ർ ബ​ന്ധു​ക്ക​ളാ​ണ്. അ​വ​രു​ടെ സ​ഹോ​ദ​രി ത​ന്‍റെ ഒ​പ്പ​മു​ണ്ട്. അ​വ​ർ വ​സ്തു​വി​ൽ അ​വ​കാ​ശം എ​ഴു​തി ത​ന്നു. 

​രാ​തി​യു​മാ​യി പോ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​പ്പോ​ൾ സി​പി​ഐ​യു​ടെ കൈ​യി​ലെ ച​ട്ടു​ക​ങ്ങ​ളാ​ണ്. റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കി​യ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് എ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശ്രീ​നാ​ദേ​വി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up