Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Select Committee

എഫ്സിആർഎ ബിൽ സെലക്‌ട് കമ്മിറ്റിക്കു വിടണം: പ്രേമചന്ദ്രൻ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യ​​​ട​​​ക്കം സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭൂ​​​മി​​​യും സ്വ​​​ത്തു​​​വ​​​ക​​​ക​​​ളും ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തി​​​നും ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​മി​​​താ​​​ധി​​​കാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും നീ​​​തി​​​പീ​​​ഠ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തു​​​മാ​​​ക​​​ണം ഭേ​​​ദ​​​ഗ​​​തി. എ​​​ഫ്സി​​​ആ​​​ർ​​​എ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​രം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​ക​​​രു​​​ത്.

സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ല്ലി​​​നെ​​​തി​​​രേ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഭേ​​​ഗ​​​ഗ​​​തി പ്ര​​​മേ​​​യ​​​ത്തി​​​ൽ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബി​​​ല്ലി​​​ന്മേ​​​ൽ 20 ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ന​​​ൽ​​​കി

എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ല്ലി​​​ന്മേ​​​ൽ എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി 20 ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു. വി​​​വാ​​​ദ വ്യ​​​വ​​​സ്ഥ​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണം. ലോ​​​ക്സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് 20 എം​​​പി​​​മാ​​​രും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് 10 എം​​​പി​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ക​​​ണം സ​​​മി​​​തി.

എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി. വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന വാ​​​ങ്ങു​​​ന്ന സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ ദൈ​​​നം​​​ദി​​​ന ഭ​​​ര​​​ണ​​​ത്തി​​​ലും സ്വ​​​ത്തു​​​വ​​​ക​​​ക​​​ളി​​​ലും കൈ​​​ക​​​ട​​​ത്താ​​​നും അ​​​വ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​പൂ​​​ർ​​​ണ ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​മു​​​ള്ള നീ​​​ക്കം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന സം​​​ഘ​​​ട​​​നാ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണി​​​തെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കോ​​​ട​​​തി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​യും നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും മാ​​​റ്റി​​​നി​​​ർ​​​ത്തി എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള തീ​​​വ്ര​​​മാ​​​യ അ​​​ധി​​​കാ​​​ര കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​മാ​​​ണു ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ. വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വാ​​​ങ്ങു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ദൈ​​​നം​​​ദി​​​ന ഭ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നും സ്വ​​​ത്തു​​​വ​​​ക​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭ​​​യു​​​ടെ മു​​​ന്നി​​​ൽ​​​നി​​​ന്നു മ​​​റ​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ഗു​​​രു​​​ത​​​ര പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് പൂ​​​ർ​​​ണ അ​​​വ​​​കാ​​​ശം ന​​​ൽ​​​കു​​​ന്ന വി​​​ധം ച​​​ട്ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ന​​​ൽ​​​കു​​​ന്ന​​​ത് ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​​വും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​രപ​​​രി​​​ധി​​​യി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വു​​​മാ​​​ണ്.

നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​പൂ​​​ർ​​​വ​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​യി തീ​​​ർ​​​പ്പു ക​​​ൽ​​​പ്പി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യ അ​​​ധി​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ധി​​​കാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം അം​​​ഗീ​​​ക​​​രി​​​ക്കാ​​​കി​​​ല്ല.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്രീ​​​തി​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ള​​​വ് ന​​​ൽ​​​കാ​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ അ​​​ത്ത​​​രം ഇ​​​ള​​​വു​​​ക​​​ൾ​​​ക്കു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ത്തെ​​​ക്കു​​​റി​​​ച്ച് ബി​​​ല്ലി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢ​​​ല​​​ക്ഷ്യം ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up