ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. അജീഷ് ജോര്‍ജിനും ഡോ. വിന്‍സി എബ്രഹാമിനും സോഷ്യല്‍ വര്‍ക്കില്‍ റിസര്‍ച്ച് ഗൈഡ്ഷിപ്പ് ലഭിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്റര്‍ ആയി ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ സ്വയാശ്രയ വിഭാഗത്തിലെ റിസര്‍ച്ച് സെന്റര്‍ ആയി ക്രൈസ്റ്റ് കോളജ് മാറി.