Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Abuse Against Women

മാങ്കൂട്ടത്തിനെതിരായ പീഡനക്കേസ്; അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​ക പീ​​​ഡ​​​ന കേ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ച് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ നൽകിയ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ബുധനാഴ്ച പരിഗണിക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാണ് ഹർജി പരിഗണിക്കുന്നത്.

അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, താ​​​ൻ ഗ​​​ർ​​​ഭി​​​ണി ആ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഗ​​​ർ​​​ഭഛി​​​ദ്രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഗു​​​ളി​​​ക ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ബ​​​ന്ധമുള്ളതായി അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നുണ്ട്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ലെ രാ​​ഷ്‌​​ട്രീ​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്ന​​​താ​​​ണ് ഈ ​​​കേ​​​സ് എ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​പി​​​എം, ബി​​​ജെ​​​പി രാ​​ഷ്‌​​ട്രീ​​​യ ബ​​​ന്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​രാ​​​തി വ​​​ന്ന​​​ത്. ത​​​ന്നെ ഭ​​​ർ​​​ത്താ​​​വ് ക്രൂ​​​ര​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​തെന്നും രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala

രാഹുലിനെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാൾക്കെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനാണ് ഈ വിഷയം സിപിഎം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം മോഷ്ടിച്ച നേതാക്കൾക്കെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.

പോലീസ് ജീപ്പിനുനേരെ ബോംബ് എറിഞ്ഞിട്ട് കോടതി 20 വർഷം ശിക്ഷിച്ച ഒരാൾ സിപിഎമ്മിന്‍റെ സ്ഥാനാർഥിയാണ്. അയാൾക്കെതിരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു ധാർമികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. എന്ത് കുറ്റം ചെയ്താലും അവർക്ക് കുട പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ; പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

 മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.

Kerala

രാഹുലിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.

പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.

യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Kerala

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.

രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.

ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസിന്‍റെ നേതൃത്തത്തിലാണ് അന്വേഷണം.

ഒരു ഡിവൈഎസ്പി, ഒരു അസിസ്റ്റന്‍റ് കമ്മീഷണർ, രണ്ട് എസ്എച്ച്ഒമാരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. എന്നാൽ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടില്ല.

തിരുവനന്തപുരം റൂറൽ മേഖലയിലുള്ള വലിയമല പോലീസാണ് യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസിന് കൈമാറിയിരുന്നു. നേമം പോലീസാണ് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ പുതിയ സംഘം അന്വേഷണം നടത്തേണ്ട സാഹചര്യം ഉടലെടുത്തത്.

Kerala

രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നു വെള്ളാപ്പള്ളി

ആലപ്പുഴ: രാഹുലിന്‍റെ പൊയ്മുഖം അഴി‍ഞ്ഞുവീണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Kerala

രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി.

വലിയമല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Kerala

രാ​ഹു​ലി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​നെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും പാ​ര്‍​ട്ടി എ​ടു​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. രാ​ഹു​ലി​നെ​തി​രേ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തിരുന്നു. സ​സ്‌​പെ​ന്‍​ഷ​ന്‍ എ​ന്നാ​ല്‍ ആ​റ് വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​തി​ന് തു​ല്യ​മാ​ണ്. രാ​ഹു​ല്‍ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ള്‍​ക്ക് പാ​ര്‍​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ പി​ടി​കൂ​ടു​ന്ന​ത് വ​രെ യു​ഡി​എ​ഫ് പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടുപോ​കും. പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ല്‍ കേ​സെ​ടു​ത്ത​തി​നുപി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ​മു​ണ്ടെ​ന്നും ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

കോൺഗ്രസ് പരസ്യമായി രാഹുലിനൊപ്പം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് പരസ്യമായി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്നും ശിവൻകുട്ടി പറഞ്ഞു.

മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലായാലും കെ. സുധാകരനായാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല. അത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയയാണ് കാണാൻ സാധിക്കുന്നത് ശിവൻകുട്ടി പ്രതികരിച്ചു.

സർക്കാരിന്‍റെ മുന്നിൽ വന്ന പരാതി നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെ സംസ്കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുക.

അന്തസും മാന്യതയും ഉണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തുവ​രെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് തു​ട​രു​മെ​ന്ന് ചെന്നിത്തല പ​റ​ഞ്ഞു.

Kerala

രാ​ഹു​ല്‍​ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​തെന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ വെ​ല്ലു​വി​ളി​ച്ച​താ​ണ് രാ​ഹു​ലി​നെ​തി​രേ ഇ​പ്പോ​ള്‍ കേ​സ് വ​രാ​ന്‍ കാ​ര​ണം. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി നേ​ര​ത്തെ എ​ടു​ത്ത് ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്‍റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Latest News

Corehub Up