Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Abuse Case

ആ ​സ്ത്രീ​ക്ക് അ​റു​പ​ത് വ​യ​സു​ണ്ട്, അ​വ​രെ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല: ഷി​യാ​സ് ക​രീം  

ലൈം​ഗി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്തു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ഷി​യാ​സ് ക​രീം. ത​നി​ക്ക് എ​തി​രെ കേ​സ് കൊ​ടു​ത്ത സ്ത്രീ ​അ​റു​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള​യാ​ളാ​ണെ​ന്നും ഇ​തൊ​രു വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും ഷി​യാ​സ് പ​റ​യു​ന്നു.

‘‘എ​ന്‍റെ പേ​രി​ൽ ഒ​രു പീ​ഡ​ന പ​രാ​തി വ​ന്നി​ട്ടു​ണ്ട്. എ​ന്‍റെ പേ​രി​ൽ പ​രാ​തി കൊ​ടു​ത്ത സ്ത്രീ​ക്ക് അ​റു​പ​ത് വ​യ​സു​ണ്ട്. അ​വ​രെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല. എ​ന്‍റെ ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​കാ​റാ​യി. എ​നി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്.

ഞാ​ൻ മാ​ന്യ​മാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​ൻ ത​ന്നെ ചെ​റി​യൊ​രു പേ​ടി​യാ​ണ്. കാ​ര​ണം മു​മ്പേ എ​നി​ക്ക് എ​തി​രെ ഒ​രു ആ​രോ​പ​ണ​വും ക​ള്ള കേ​സു​മെ​ല്ലാം ഉ​ള്ള​തു​കൊ​ണ്ട് വ​ള​രെ ശ്ര​ദ്ധാ​ലു​വാ​ണ്.

പി​ന്നെ ഇ​പ്പോ​ൾ പ​രാ​തി​യു​മാ​യി വ​ന്ന സ്ത്രീ ​അ​വ​ർ​ക്ക് പ​ത്ത​റു​പ​ത് വ​യ​സു​ണ്ട്. എ​ന്‍റെ കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള സ്ത്രീ​യാ​ണ്. എ​ന്‍റെ ക​ല്യാ​ണ​ത്തി​നും റി​സ​പ്ഷ​നും അ​ബു​ദാ​ബി​യി​ലെ പ​രി​പാ​ടി​ക്കു​മെ​ല്ലാം വ​ന്നി​ട്ടു​ണ്ട്.

എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്കെ​ല്ലാം ആ ​സ്ത്രീ​യേ​യും അ​റി​യാം. കേ​സു​ള്ള​തു​കൊ​ണ്ട് പേ​ര് ഞാ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ഫ്ഐ​ആ​ർ ഇ​ട്ടോ​യെ​ന്ന് അ​റി​യി​ല്ല. നി​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​താ​ണ് ഞാ​ൻ. എ​ന്‍റെ ഭാ​ര്യ​യു​ടേ​യും എ​ന്‍റെ ഉ​മ്മ​യു​ടേ​യും കൈ​യി​ൽ നി​ന്ന് ഇ​വ​ർ കു​റ​ച്ച് സ്വ​ർ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്. പെ​ങ്ങ​ളു​ടെ കൈ​യി​ൽ നി​ന്നും വാ​ങ്ങി​യി​ട്ടു​ണ്ട്.

പ​ക്ഷേ ഞാ​ൻ ഇ​തൊ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ൾ വ​ന്ന​ശേ​ഷ​മാ​ണ് ഞാ​ൻ ഇ​തെ​ല്ലാം അ​റി​ഞ്ഞ​ത്. പി​ന്നെ ഈ ​സ്ത്രീ എ​ന്‍റെ ഫാ​മി​ലി​യി​ൽ ക​യ​റി കു​റ​ച്ച് പ​ഴ്സ​ന​ൽ‌ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. അ​തി​ൽ പ്ര​ശ്ന​മാ​യ​പ്പോ​ഴാ​ണ് ഇ​വ​ർ സ്വ​ർ​ണ്ണം വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ കാ​ര്യം ഞാ​ൻ അ​റി​യു​ന്ന​ത്. കാ​ശും സ്വ​ർ​ണ്ണ​വും വാ​ങ്ങി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

ഫ്ലൈ​റ്റ് ടി​ക്ക​റ്റ് എ​ടു​ക്കാ​നും മ​റ്റു​മാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും കു​റ​ച്ച് പൈ​സ ട്രാ​ൻ​സ​ഫ​ർ ചെ​യ്തി​ട്ടു​മു​ണ്ട്. ഞാ​ൻ അ​വ​രു​ടെ കോ​ടി​ക​ൾ പ​റ്റി​ച്ചു. ബി​സി​ന​സ് ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ​റ്റി​ച്ചു എ​ന്നൊ​ക്കെ പ​റ‍​ഞ്ഞ് കു​റ​ച്ച് നാ​ൾ മു​മ്പ് ഈ ​സ്ത്രീ എ​ന്നെ കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​ല​തൊ​ക്കെ ഇ​ട്ട​പ്പോ​ൾ ഞാ​ൻ അ​വ​രു​ടെ പേ​രി​ൽ കേ​സ് കൊ​ടു​ത്തു. ആ ​കേ​സി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ചെ​ന്ന​പ്പോ​ൾ ഇ​വ​ർ എ​ന്‍റെ പേ​രി​ൽ ഇ​പ്പോ​ൾ ഒ​രു ക​ള്ള​ക്കേ​സു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.

ഞാ​ൻ അ​വ​രെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ലും ന​മ്മു​ടെ കോ​ട​തി​യി​ലും നി​യ​മ​ത്തി​ലും വ​ള​രെ അ​ധി​കം വി​ശ്വാ​സ​മു​ള്ള​യാ​ളാ​ണ് ഞാ​ൻ. മു​മ്പും ഇ​തു​പോ​ലൊ​രു കേ​സി​ന്‍റെ പേ​രി​ൽ ഫൈ​റ്റ് ചെ​യ്ത​യാ​ളാ​ണ് ഞാ​ൻ. അ​തും ഒ​രു ക​ള്ള​ക്കേ​സാ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ ഈ ​കേ​സി​ലും ഞാ​ൻ ഫൈ​റ്റ് ചെ​യ്യും. ആ ​സ്ത്രീ ചെ​റി​യ പെ​ണ്ണൊ​ന്നു​മ​ല്ല.

എ​ന്‍റെ ഉ​മ്മ​യു​ടെ പ്രാ​യ​മു​ണ്ട്. ഇ​തൊ​ക്കെ പ​റ​യാ​നാ​ണ് ഞാ​ൻ‌ വ​ന്ന​ത്. ത​ല​യു​യ​ർ​ത്തി പി​ടി​ച്ച് ന​ട​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് ഞാ​ൻ. എ​ന്ത് പ്ര​ശ്നം വ​ന്നാ​ലും ഞാ​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. അ​ത്ര​യും ധൈ​ര്യം എ​നി​ക്കു​ണ്ട്. മാ​ത്ര​മ​ല്ല എ​ന്‍റെ കു​ടും​ബ​വും എ​ന്നെ അ​റി​യു​ന്ന​വ​രും സ്നേ​ഹി​ക്കു​ന്ന​വ​രും കൂ​ടെ​യു​ണ്ട്. എ​ന്ത് പ്ര​ശ്നം വ​ന്നാ​ലും ഫൈ​റ്റ് ചെ​യ്യും.’’​ഷി​യാ​സി​ന്‍റെ വാ​ക്കു​ക​ൾ.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​ര​പ​രാ​ധി; അ​വി​ശ്വ​സി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി: കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. രാ​ഹു​ൽ നി​ര​പ​രാ​ധി​യാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ല.

അ​വി​ശ്വ​സി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും രാ​ഹു​ലു​മാ​യി താ​ൻ വേ​ദി പ​ങ്കി​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. വെ​റു​തെ ആ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കാ​ന്‍ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍. തീ​ര്‍​ത്തും നി​ര​പ​രാ​ധി​യാ​ണ്. ഞാ​ന​തൊ​ക്കെ അ​ന്വേ​ഷി​ച്ചു.

അ​ന്വേ​ഷി​ച്ച​ത് ര​ണ്ട് ചീ​ത്ത പ​റ​യാ​ന്‍ വേ​ണ്ടി​യാ​ണ്. പ​ക്ഷെ മ​റു​പ​ടി​യെ​ല്ലാം കേ​ട്ട​പ്പോ​ള്‍ എ​നി​ക്ക് തോ​ന്നി ഐ ​വാ​സ് റോം​ഗ്. ഞാ​ന​വ​നെ വി​ളി​ച്ച് സം​സാ​രി​ച്ചു. ന​മു​ക്ക് അ​വ​നെ​ക്കു​റി​ച്ച് ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ല. അ​വ​ന്‍റെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സ് അ​വ​നെ അ​വി​ശ്വ​സി​ക്കു​ന്നി​ല്ല.

രാ​ഹു​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​ര​ണം. ക​ഴി​വും പ്രാ​പ്തി​യു​മു​ള്ള നേ​താ​വാ​ണ്. ജ​ന​മ​ന​സി​ല്‍ സ്ഥാ​ന​മു​ള്ള​വ​നാ​ണ്. ആ​ളു​ക​ള്‍​ക്ക് ഒ​രു​പാ​ട് വി​കാ​ര​ങ്ങ​ളും വി​ചാ​ര​ങ്ങ​ളും പ​ക​ര്‍​ത്തി​ക്കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന പ്രാ​സം​ഗി​ക ക​രു​ത്തു​ള്ള​വ​നാ​ണ് രാ​ഹു​ൽ. അ​വ​നെ കോ​ൺ​ഗ്ര​സി​നു വേ​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ യു​വ ന​ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് സ​സ്പെ​ന്‍​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ശേ​ഷം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രും രാ​ഹു​ലി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ല്ല.

 

 

 

Latest News

Corehub Up