Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shankara Das

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ശ​ങ്ക​ർ​ദാ​സി​നെ ആ​ശു​പ​ത്രി മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന ആ​ർ. ശ​ങ്ക​ർ​ദാ​സി​നെ ആ​ശു​പ​ത്രി മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. ജ​യി​ൽ ഡോ​ക്ട​ർ ഇ​ന്ന് ശ​ങ്ക​ർ​ദാ​സി​നെ പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ന്ന​കാ​ര്യ​മ​ട​ക്ക​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി ഇ​യാ​ളെ 12 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചേ​ക്കും. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അം​ഗം എ​ന്‍. വി​ജ​യ​കു​മാ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു ദി​വ​സ​ത്തേ​യ്ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക.

Latest News

Corehub Up