Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shipping

ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാൻ സഹായിക്കും; ജപ്പാനുൾപ്പെടെ ആറു രാജ്യങ്ങൾ

ടോ​​​ക്കി​​​യോ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ​​​ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ജ​​​പ്പാ​​​ൻ, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും മാ​​​നു​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പി​​​ച്ചു.

ഊ​​​ർ​​​ജ​​​വി​​​പ​​​ണി സു​​​സ്ഥി​​​ര​​​മാ​​​ക്കാ​​​ൻ യോ​​​ജി​​​ച്ച ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കി.

സൂ​​​യ​​​സ് ക​​​നാ​​​ലി​​​ലെ ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ ചെ​​​റു​​​ക്കാ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നു നേ​​​ര​​​ത്തേ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ഖ്യ​​​ക​​​ക്ഷി രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ദ്ധ​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പ​​​ടാ​​​നി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു രാ​​​ജ്യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം സൂ​​​യ​​​സി​​​ലേ​​​ക്ക് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് അ​​​ർ​​​ജ​​​ന്‍റീ​​​ന നേരത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up