പീച്ചി: ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാം ഷട്ടറുകൾ ഉയർത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാലു ഷട്ടറുകളും രണ്ടിഞ്ച് വീതം ഉയർത്തിയത്.
കഴിഞ്ഞദിവസം കെഎസ്ഇബി ചെറുകിട വൈദ്യുതിനിലയം വഴി വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. എന്നാൽ വൈദ്യുതി നിലയത്തിലെ സാങ്കേതിക തടസം മൂലം ഇത് നിർത്തിവയ്ക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിൽ മാത്രമേ വൈദ്യുതിനിലയം വഴി വെള്ളം തുറന്നുവിടാൻ സാധിക്കൂ.