Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slaughterhouse Waste Treatment Plant

താ​മ​ര​ശേ​രി​യി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന് പൂ​ട്ട് വീ​ഴും; സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വു​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. പ്ലാ​ന്‍റി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി. നാ​ട്ടു​കാ​രു​ടെ സ​മ​ര​വും പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു. ‌

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പ്ലാ​ന്‍റി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും പ്ലാ​ന്‍റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ഴി​മാ​ലി​ന്യം സ​മീ​പ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ര്‍ 21ന് ​ഫ്ര​ഷ് ക​ട്ട് മാ​ലി​ന്യ പ്ലാ​ന്‍റ് പ​രി​സ​ര​ത്ത് സ​മ​ര​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ക്കാ​ര്‍ പ്ലാ​ന്റി​ന് തീ​വെ​ക്കു​ക​യും ഫ്ര​ഷ് ക​ട്ടി​ന്റെ മാ​ലി​ന്യ ശേ​ഖ​ര​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ക​ല്ലേ​റി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യും ആ​രോ​പി​ച്ച് ഫ്ര​ഷ് ക​ട്ടി​ന്‍റെ അ​റ​വ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലെ​ത്തി​യ​ത്. പ്ലാ​ന്‍റ​ഇ​ന് പു​റ​മെ ഫ്ര​ഷ് ക​ട്ട് വാ​ഹ​ന​ങ്ങ​ളും അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യി​രു​ന്നു.

Latest News

Corehub Up