ഹൈദരാബാദ്: തെലുങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. ജി. രേണുക (38) യെയാണ് ഭർത്താവ് നരേഷ് (40) കൊലപ്പെടുത്തിയത്.
ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്.
കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. നരേഷിനെതിരെ കേസെടുത്ത പോലീസ് ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.