Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Small Businesses

ചെറുകിട സംരംഭങ്ങൾക്ക് വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തി

മും​ബൈ: അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​ന​മാ​യി തു​ട​രും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ധ​ന അ​വ​ലോ​ക യോ​ഗ​ത്തി​ൽ പ​ലി​ശ നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും യു​എ​സു​മാ​യി അ​ടു​ത്തി​ടെ ഒ​പ്പു​വ​ച്ച വ്യാ​പാ​ര​ക്ക​രാ​റു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ മി​ക​ച്ച സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച സാ​ധ്യ​ത​ക​ൾ മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി വി​ല​യി​രു​ത്തി.

2025 ഫെ​ബ്രു​വ​രി മു​ത​ൽ നാ​ലു മോ​ണി​റ്റ​റി പോ​ളി​സി ക​മ്മി​റ്റി​യു​ടെ യോ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 1.25 ശ​ത​മാ​ന​മാ​ണ് പ​ലി​ശ കു​റ​ച്ച​ത്. പ​ലി​ശ​നി​ര​ക്ക് നി​ല​നി​ർ​ത്താ​നു​ള്ള ആ​റം​ഗ എം​പി​സി​യു​ടെ തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു. പ​ണ​പ്പെ​രു​പ്പ അ​നു​മാ​ന​വും ജി​ഡി​പി അ​നു​മാ​ന​വും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കേ​ന്ദ്ര ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക ത​ന്ത്രം തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഓ​രോ ര​ണ്ട് മാ​സ​ത്തി​ലും ചേ​രു​ന്ന (എം​പി​സി) മൂ​ന്ന് ദി​വ​സ​ത്തെ യോ​ഗ​ത്തി​ന് ശേ​ഷം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര​യാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ലി​ശ നി​ര​ക്ക് കൂ​ട്ടു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യാ​ൻ എം​പി​സി​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ന്യൂ​ട്ര​ൽ സ്റ്റാ​ൻ​സ് തു​ട​രാ​നും തീ​രു​മാ​നി​ച്ചു. അ​ടു​ത്ത എം​പി​സി യോ​ഗം ഏ​പ്രി​ലി​ലാ​ണ്. 2026 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ആ​ർ​ബി​ഐ ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.1 ശ​ത​മാ​ന​മാ​ക്കി പു​തു​ക്കി നി​ശ്ച​യി​ച്ചു. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ നാ​ലാം പാ​ദ​ത്തി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 2.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 3.2 ശ​ത​മാ​ന​മാ​കു​മെ​ന്നും ബാ​ങ്ക് ക​രു​തു​ന്നു. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ (മാ​ർ​ച്ച്-​മേ​യ് 2026) ഒ​ന്നാം പാ​ദ​ത്തി​ലെ പ​ണ​പ്പെ​രു​പ്പം നാ​ലു ശ​ത​മാ​ന​വും ര​ണ്ടാം പാ​ദ​ത്തി​ൽ ഇ​ത് 4.2 ശതമാനവും ആ​യി​രി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണത്തിനു പ്രാധാന്യം

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി ആ​ർ​ബി​ഐ മൂ​ന്നു ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കും.


1. സാ​ന്പ​ത്തി​ക ഉ​ത​പ​ന്ന​ങ്ങ​ളു​ടെ തെ​റ്റാ​യ വി​ൽ​പ്പ​ന (മി​സ് സെ​ല്ലിം​ഗ്) ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ത്ത​രം ഉ​ത​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ​ര​സ്യം, വി​പ​ണ​നം, വി​ൽ​പ്പ​ന എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബാ​ങ്കു​ക​ൾ​ക്കും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മ​ഗ്ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​മെ​ന്ന് ആ​ർ​ബി​ഐ അ​റി​യി​ച്ചു.


2. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ന്പോ​ൾ ബാ​ങ്കു​ക​ൾ നി​യോ​ഗി​ക്കു​ന്ന ലോ​ണ്‍ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ലും റി​ക്ക​വ​റി ഏ​ജ​ന്‍റു​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പെ​രു​മാ​റ്റ​വും ച​ട്ട​ങ്ങ​ളും നി​യ​ന്ത്രി​ക്ക​ൽ.


3. അ​ന​ധി​കൃ​ത ഇ​ല​ക്ട്രോ​ണി​ക് ബാ​ങ്കിം​ഗ് ട്രാ​ൻ​സാ​ക്ഷ​നു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ധ്യ​ത പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം എ​ന്നി​ങ്ങ​നെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ർ​ബി​ഐ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റി​യ തു​ക​യു​ടെ ഡി​ജി​റ്റ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 25,000 രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ട് ഉ​ട​ൻ ആ​വി​ഷ്ക​രി​ക്കാ​നും ആ​ർ​ബി​ഐ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളി​ൽ വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള പ്രത്യേകവിഭാഗം ഉപഭോക്താക്കൾക്കായി ഒ​ടി​പി​ക്ക് പു​റ​മെ​യു​ള്ള അ​ധി​ക ഓ​ഥ​ന്‍റി​ഫിക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ, അ​സാ​ധാ​ര​ണ​, ഉ​യ​ർ​ന്ന തു​ക​യു​ടെ കൈ​മാ​റ്റം വൈ​കി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ആ​ർ​ബി​ഐ മു​ന്നോ​ട്ടു​വയ്ക്കും.

എം​എ​സ്എം​ഇ ഈട്‌ രഹിത വാ​യ്പ പ​രി​ധി ഉ​യ​ർ​ത്തി

രാ​ജ്യ​ത്തെ ചെ​റു​കി​ട-​സൂ​ക്ഷ്മ വ്യ​വ​സാ​യ വി​ഭാ​ഗ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ​ട് ര​ഹി​ത (Collateral-free) വാ​യ്പ​ക​ളു​ടെ പ​രി​ധി 10 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 20 ല​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. 16 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തു​ന്ന​ത്.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള സാ​ന്പ​ത്തി​ക പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റു​ക​ൾ​ക്ക് REITs) വാ​യ്പ ന​ൽ​കു​ന്ന​തി​ന് ബാ​ങ്കു​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ശ​ക്തി​പ്പെ​ടു​ത്തും

രാ​ജ്യ​ത്തെ അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ (യു​സി​ബി) ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ആ​ർ​ബി​ഐ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി ഈ​ടി​ല്ലാ​ത്ത വാ​യ്പ​ക​ൾ​ക്കും നോ​മി​ന​ൽ അം​ഗ​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ​ക​ൾ​ക്കും ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക​പ​രി​ധി അ​നു​വ​ധി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നാ​ല് ന​ട​പ​ടി​ക​ൾ ആ​ർ​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. കൂ​ടാ​തെ വ​ലി​യ യു​സി​ബി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​വ​ന വാ​യ്പ​ക​ളു​ടെ നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.

സ​ഹ​ക​ര​ണ ബാ​ങ്ക് മേ​ഖ​ല​യി​ലെ ഭ​ര​ണം, മാ​നേ​ജ്മെ​ന്‍റ്, സാ​ങ്കേ​തി​ശേ​ഷി എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് മി​ഷ​ൻ സ​ക്ഷം (SAKSHAM) പ​ദ്ധ​തി ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കും. അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ 1.4 ല​ക്ഷ​ത്തി​ല​ധി​കം സ​ഹ​കാ​രി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. അ​തു​പോ​ലെ മൂ​ന്നാം നി​ര, നാ​ലാം നി​ര അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ഭ​വ​ന വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് കാ​ലാ​വ​ധി, മൊ​റ​ട്ടോ​റി​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്കാ​നും ആ​ർ​ബി​ഐ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up