Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Sciences

പ്രഫ. ടി.കെ. ഉമ്മൻ: സമൂഹികശാസ്ത്രത്തിൽ വിടപറയുന്ന വിജ്ഞാനവിസ്മയം

ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹിക​​​ശാ​​​സ്ത്ര​​​ത്തെ (സോ​​​ഷ്യോ​​​ള​​​ജി) അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വൈ​​​ജ്ഞാ​​​നി​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ച പ്ര​​​മു​​​ഖ ചി​​​ന്ത​​​ക​​​നും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. ടി.​​​കെ. ഉ​​​മ്മ​​​ന്‍റെ വി​​​യോ​​​ഗം ആ​​​ഗോ​​​ള സോ​​​ഷ്യോ​​​ള​​​ജി മ​​​ണ്ഡ​​​ല​​​ത്തി​​​ന് നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ട​​​മാ​​​ണ്. ഉ​​​ത്ത​​​രാ​​​ധു​​​നി​​​ക കാ​​​ല​​​ത്തെ സാ​​​മൂ​​​ഹി​​​ക ച​​​ല​​​ന​​​ങ്ങ​​​ളെ​​​യും അ​​​ധി​​​കാ​​​ര ഘ​​​ട​​​ന​​​ക​​​ളെ​​​യും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യുംകു​​​റി​​​ച്ചു​​​ള്ള ഗൗ​​​ര​​​വതര​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ കാ​​​ലാ​​​തീ​​​ത​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. സ​​​മൂ​​​ഹ​​​ശാ​​​സ്ത്രം എ​​​ന്ന വൈ​​​ജ്ഞാ​​​നി​​​ക ശാ​​​ഖ​​​യെ കേ​​​വ​​​ലം സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ഹാ​​​ര​​​മാ​​​യ​​​ല്ല, അ​​​നു​​​സ്യൂ​​​തം മാ​​​റ്റ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​ഡി​​​മി​​​ടി​​​പ്പു​​​ക​​​ൾ അ​​​റി​​​യാ​​​നു​​​ള്ള വൈ​​​ജ്ഞാ​​​നി​​​ക മാ​​​പി​​​നി​​​യാ​​​യി​​​ട്ടാ​​​ണ് പ്ര​​ഫ. ടി.​​​കെ. ഉ​​​മ്മ​​​ൻ ക​​​ണ്ടി​​​രു​​​ന്ന​​​ത്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചി​​​ന്താ​​​ഗ​​​തി​​​ക​​​ളി​​​ൽ ത​​​ള​​​ച്ചി​​​ട​​​പ്പെ​​​ട്ടി​​​രു​​​ന്ന സ​​​മൂ​​​ഹ​​​ശാ​​​സ്ത്ര​​​ത്തെ ഇ​​​ന്ത്യ​​​ൻ വേ​​​രു​​​ക​​​ളി​​​ലേ​​​ക്ക് പ​​​റി​​​ച്ചു​​​ന​​​ടു​​​ക​​​യും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സാ​​​മൂ​​​ഹി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളെ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത ധൈ​​​ഷ​​​ണി​​​ക പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ഒ​​​രു ചെ​​​റി​​​യ ഗ്രാ​​​മ​​​ത്തി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സോ​​​ഷ്യോ​​​ള​​​ജി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി​​ വ​​​രെ എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​തം ആ​​​ധു​​​നി​​​ക ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മിക് ച​​​രി​​​ത്ര​​​ത്തി​​​ലെ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന അ​​​ധ്യാ​​​യ​​​മാ​​​ണ്.

► ജ​ന​നം, വി​ദ്യാ​ഭ്യാ​സം

1937 ഒ​​​ക്ടോ​​​ബ​​​ർ 16ന് ​​​ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ വെ​​​ൺ​​​മ​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്നു ടി.​​കെ. ഉ​​​മ്മ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ത​​​റ​​​യി​​​ല​​​ത്ത് കോ​​​ശി ഉ​​​മ്മ​​​ന്‍റെ ജ​​​ന​​​നം. സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​ശേ​​​ഷം 1957ൽ ​​​കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്ന് സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ അ​​​ദ്ദേ​​​ഹം, ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി പൂ​​​ന സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​ത്തി. അ​​​വി​​​ടെ​​വ​​​ച്ചാ​​​ണ് സോ​​​ഷ്യോ​​​ള​​​ജി​​​യി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​കു​​​ന്ന​​​ത്. 1960ൽ ​​​സോ​​​ഷ്യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ ശേ​​​ഷം പ്ര​​​ശ​​​സ്ത സോ​​​ഷ്യോ​​​ള​​​ജി​​​സ്റ്റ് പ്ര​​​ഫ. വൈ.​​ബി. ഡാം​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി. ‘Charisma, Stability and Change: An Analysis of Bhoodan-Gramdan Movement in India’ എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​എ​​​ച്ച്ഡി പ്ര​​​ബ​​​ന്ധം ഇ​​​ന്ത്യ​​​ൻ സോഷ്യോ​​​ള​​​ജി​​​യി​​​ലെ​​ത​​​ന്നെ വ​​​ഴി​​​ത്തി​​​രി​​​വാ​​​യി​​​രുന്നു.
1964ൽ ​​​ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച ഉ​​​മ്മ​​​ൻ, പി​​​ന്നീ​​​ട് 1971ൽ ​​​ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. ജെ​​എ​​​ൻ​​യു​​​വി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ദ ​​​സ്റ്റ​​​ഡി ഓ​​​ഫ് സോ​​​ഷ്യ​​​ൽ സി​​​സ്റ്റം​​​സി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ​​ത​​​ന്നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സോ​​​ഷ്യോ​​​ള​​​ജി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ചു. വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​വും പ്ര​​​ഫ​​​സ​​​ർ എ​​​മെ​​രി​​​റ്റ​​​സാ​​​യി അ​​​വി​​​ടെ തു​​​ട​​​ർ​​​ന്നു. സ്വീ​​​ഡ​​​ൻ, അ​​​മേ​​​രി​​​ക്ക, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഓ​​​സ്‌​​​ട്ര​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മു​​​ൻ​​​നി​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യോ​​​ള​​​ജി​​​യെ ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

► ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ

ടി.​​​കെ. ഉ​​​മ്മ​​​ൻ എ​​​ന്ന സോ​​​ഷ്യോ​​​ള​​​ജി​​​സ്റ്റി​​​നെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി​​​യ​​​ത് സോ​​​ഷ്യോ​​​ള​​​ജി​​​യു​​​ടെ പി​​​താ​​​മ​​​ഹ​​​ന്മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ മാ​​​ക്സ് വെ​​​ബ്ബ​​​റു​​​ടെ ‘ക​​​രി​​​സ്മ’ (Charismatic Authority) എ​​​ന്ന സി​​​ദ്ധാ​​​ന്ത​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ പു​​​തി​​​യ അ​​​ർ​​​ഥ​​​വ്യാ​​​പ്തി​​​യാ​​​ണ്. വെ​​​ബ്ബ​​​റു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ, ക​​​രി​​​സ്മാ​​​റ്റി​​​ക് നേ​​​തൃ​​​ത്വം നി​​​ല​​​വി​​​ലു​​​ള്ള സാ​​​മൂ​​​ഹി​​​ക വ്യ​​​വ​​​സ്ഥ​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തോ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യി പ​​​രി​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തോ ആ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ന്ത്യ​​​യി​​​ലെ ഭൂ​​​ദാ​​​ൻ-​​​ഗ്രാ​​​മ​​​ദ​​​ൻ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച പ്ര​​​ഫ​​​സ​​​ർ ഉ​​​മ്മ​​​ൻ, ക​​​രി​​​സ്മാ​​​റ്റി​​​ക് അ​​​ധി​​​കാ​​​ര​​​ത്തി​​​ന് ഒ​​​രു സാ​​​മൂ​​​ഹി​​​കവ്യ​​​വ​​​സ്ഥ​​​യെ സു​​​സ്ഥി​​​ര​​​മാ​​​ക്കാ​​​നും നി​​​ല​​​നി​​​ർ​​​ത്താ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന് സ​​​മ​​​ർ​​​ഥി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​നി​​​രീ​​​ക്ഷ​​​ണം ‘Charisma, Stability and Change’ (1972) എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​ത് പാ​​​ശ്ചാ​​​ത്യ ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു. അ​​​ന്ധ​​​മാ​​​യ വെ​​​ബ്ബേ​​​റി​​​യ​​​ൻ പി​​​ന്തു​​​ട​​​ർ​​​ച്ച​​​യ്ക്ക് പ​​​ക​​​രം, ഇ​​​ന്ത്യ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സി​​​ദ്ധാ​​​ന്ത രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണ് അ​​​ദ്ദേ​​​ഹം മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യ​​​ത്.

ടി.​​​കെ. ഉ​​​മ്മ​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും അ​​​ഞ്ച് സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹ്യപ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും അ​​​വ സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു. ഭൂ​​​ദാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​നം ഇ​​​തി​​​ൽ ആ​​​ദ്യ​​​ത്തേ​​​താ​​​യി​​​രു​​​ന്നു. ര​​​ണ്ടാ​​​മ​​​ത്തെ പ​​​ഠ​​​നമേ​​​ഖ​​​ല​​​യാ​​​യ തൊ​​​ഴി​​​ലി​​​ന്‍റെ സ​​​മൂ​​​ഹ​​​ശാ​​​സ്ത്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1978ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​നം വി​​​പ്ല​​​വാ​​​ത്മ​​​ക​​​മാ​​​യി​​​രു​​​ന്നു. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ലി​​​യ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത, എ​​​ന്നാ​​​ൽ അ​​​ത്യ​​​ന്തം അ​​​നി​​​വാ​​​ര്യ​​​മാ​​​യ തൊ​​​ഴി​​​ലു​​​ക​​​ളെ സ​​​മൂ​​​ഹ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി അ​​​ദ്ദേ​​​ഹം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു. ആ​​​ധു​​​നി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ണ് വം​​​ശീ​​​യ​​​ത​​​യെ​​​യും വി​​​യോ​​​ജി​​​പ്പു​​​ക​​​ളെ​​​യും അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘ഭ​​​ര​​​ണ​​​കൂ​​​ട​​​വും വം​​​ശീ​​​യ​​​ത​​​യും’ (1997) എ​​​ന്ന പ​​​ഠ​​​ന​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ. ഭ​​​ര​​​ണ​​​കൂ​​​ട​​​വും സി​​​വി​​​ൽ സ​​​മൂ​​​ഹ​​​വും ത​​​മ്മി​​​ലു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ബ​​​ന്ധ​​​ത്തെ അ​​​ദ്ദേ​​​ഹം അ​​​പ​​​ഗ്ര​​​ഥി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ർ​​​ഗീ​​​യക​​​ലാ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ട് അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. ‘Understanding Security: A New Perspective’ (1983) എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൃ​​​തി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ്. സോ​​​ഷ്യോ​​​ള​​​ജി ഒ​​​രു സ​​​വി​​​ശേ​​​ഷ ശാ​​​സ്ത്ര​​​മ​​​ല്ലെ​​​ന്നും അ​​​ത് ച​​​രി​​​ത്ര​​​ത്തെ​​​യും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​യും സം​​​സ്കാ​​​ര​​​ത്തെ​​​യും കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന ഒ​​​രു സാ​​​മാ​​​ന്യ വി​​​ജ്ഞാ​​​നമ​​​ണ്ഡ​​​ല​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ദി​​​ച്ചു.

സ​​​മൂ​​​ഹ​​​ശാ​​​സ്ത്ര​​​ത്തി​​​ലെ കു​​​ല​​​പ​​​തി​​​ക​​​ളാ​​​യ കാ​​​റ​​​ൽ മാ​​​ർ​​​ക്സും എ​​​മി​​​ൽ ദു​​​ർ​​​ക്കെ​​​യ്മും അ​​​ന്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ വൈ​​​യ​​​ക്തി​​​ക​​​മാ​​​യ ഒ​​​രു മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യാ​​​യാ​​​ണ് ക​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ടി.​​​കെ. ഉ​​​മ്മ​​​ൻ ഇ​​​തി​​​നെ ഒ​​​രു സാ​​​മൂ​​​ഹി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ദ​​​ളി​​​ത​​​ർ, ആ​​​ദി​​​വാ​​​സി​​​ക​​​ൾ, മു​​​സ്‌​​ലിം​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ന്യ​​​വ​​​ത്ക​​​ര​​​ണ​​​മ​​​ല്ല, വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സാ​​​മൂ​​​ഹി​​​ക അ​​​ന്യ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം സമർഥിച്ചു. സാ​​​മൂ​​​ഹി​​​ക​​​മാ​​​യി സം​​​യോ​​​ജി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​മ്പോ​​​ഴും ഈ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ണ് പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​ന്ന​​​ത് അ​​​ദ്ദേ​​​ഹം വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

► അ​​​ക്കാ​​​ദ​​​മി​​​ക പ​​​ണ്ഡി​​​ത​​​ൻ

ഒ​​​രു അ​​​ക്കാ​​​ദ​​​മി​​​ക പ​​​ണ്ഡി​​​ത​​​ൻ എ​​​ന്ന​​​തി​​​ലു​​​പ​​​രി ത​​ന്‍റെ വി​​​ജ്ഞാ​​​ന​​​ത്തെ പ്ര​​​യോ​​​ഗ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം സ​​​ദാ സ​​​ന്ന​​​ദ്ധ​​​നാ​​​യി​​​രു​​​ന്നു. 2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് വ​​​ർ​​​ഗീ​​​യ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കു​​ശേ​​​ഷം സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി രൂപീ​​​ക​​​രി​​​ച്ച ‘ഗു​​​ജ​​​റാ​​​ത്ത് ഹാ​​​ർ​​​മ​​​ണി പ്രോ​​​ജ​​​ക്ടി’ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യും അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​ന്ത്യ​​​ൻ മു​​​സ്‌​​ലിം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട വി​​​ഖ്യാ​​​ത​​​മാ​​​യ ‘സ​​​ച്ചാ​​​ർ ക​​​മ്മി​​​റ്റി’യി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി. ഫോ​​​ർ​​​ഡ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സു​​​ര​​​ക്ഷാ പ​​​ഠ​​​നവി​​​ഭാ​​​ഗ​​​ത്തി​​​ലും യു​​​നെ​​​സ്കോ​​​യി​​​ലും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ച്ച ചു​​​മ​​​ത​​​ല​​​ക​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ത​​​ല​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ല​​​ഭി​​​ച്ച ആ​​​ദ​​​ര​​​വി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ്. 

Latest News

Corehub Up