ന്യൂജഴ്സി: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കാരൾ സംഘം ഭവനങ്ങളിലെത്തി.
തിരുപ്പിറവിയുടെ സന്തോഷം പങ്കുവയ്ക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കാരൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി.
ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി കാരൾ സംഘത്തിനൊപ്പം ചേർന്നു.