Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Station Duty

സ്റ്റേഷന്‍ ചുമതലയിലേക്ക് മടങ്ങാൻ എസ്‌ഐമാർ

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ ചു​​മ​​ത​​ല​​യി​​ലേ​​ക്ക് എ​​സ്‌​​ഐമാ​​ര്‍ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​തോ​​ടെ കേ​​സ് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ക്കു വേ​​ഗം കൂ​​ടും. നി​​ല​​വി​​ലെ സ്റ്റേ​​ഷ​​ന്‍ ചു​​മ​​ത​​ല​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ന്ന 206 ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​രെ ക്രൈം​​ബ്രാ​​ഞ്ച്, സ്‌​​പെ​​ഷ​​ല്‍ ബ്രാ​​ഞ്ച്, വി​​ജി​​ല​​ന്‍സ് തു​​ട​​ങ്ങി​​യ പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി നി​​യ​​മി​​ക്കു​​ന്ന​​തോ​​ടെ​​യാ​​ണി​​ത്.

കൂ​​ടു​​ത​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന​​തു കേ​​സ് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ക്ക് വേ​​ഗം കൂ​​ട്ടു​​മെ​​ന്ന​​തി​​നൊ​​പ്പം അ​​ന്വേ​​ഷ​​ണം നി​​ല​​ച്ച പ​​ല​​കേ​​സു​​ക​​ള്‍ക്കും ജീ​​വ​​ന്‍ വ​​യ്ക്കു​​മെ​​ന്നു​​മാ​​ണ് പ്ര​​തീ​​ക്ഷ. 210 പോ​​ലീ​​സ് സ​​ര്‍ക്കി​​ളു​​ക​​ളാ​​കും പു​​തി​​യ പ​​രി​​ഷ്‌​​കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ക.

സ​​ര്‍ക്കി​​ള്‍ ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ സം​​വി​​ധാ​​നം മ​​ട​​ങ്ങി​​വ​​രു​​ന്ന​​തോ​​ടെ, നി​​ല​​വി​​ല്‍ ഓ​​രോ സ്റ്റേ​​ഷ​​ന്‍റെ മാ​​ത്രം ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​ര്‍ (​​എ​​സ്എ​​ച്ച​​ഒ) ഇ​​നി പ​​ഴ​​യ​​തു​​പോ​​ലെ മൂ​​ന്നോ നാ​​ലോ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ മേ​​ല്‍നോ​​ട്ട ചു​​മ​​ത​​ല​​യു​​ള്ള സ​​ര്‍ക്കി​​ള്‍ ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​രാ​​യി (സി​​ഐ) മാ​​റും. ഇ​​തോ​​ടെ സ്റ്റേ​​ഷ​​ന്‍റെ ദൈ​​നം​​ദി​​ന ജോ​​ലി​​ക​​ളി​​ല്‍നി​​ന്നും ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നും ഇ​​വ​​ര്‍ ഒ​​ഴി​​വാ​​കും. ഗു​​രു​​ത​​ര​​മാ​​യ കേ​​സു​​ക​​ളു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ന്‍ ഇ​​തി​​ലൂ​​ടെ ക​​ഴി​​യും.

യു​​വ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ എ​​സ്‌​​ഐ​​മാ​​ര്‍ക്ക് നേ​​രി​​ട്ട് ഭ​​ര​​ണ​​ച്ചു​​മ​​ത​​ല ല​​ഭി​​ക്കു​​ന്ന​​തു താ​​ഴെ​​ത്ത​​ട്ടി​​ലു​​ള്ള പോ​​ലീ​​സ് പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കും രാ​​ത്രി​​കാ​​ല പ​​ട്രോ​​ളിം​​ഗി​​നും ഉ​​ള്‍പ്പെ​​ടെ കൂ​​ടു​​ത​​ല്‍ വേ​​ഗം ന​​ല്‍കു​​മെ​​ന്നാ​​ണു സ​​ര്‍ക്കാ​​ര്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​ര്‍ ഔ​​ദ്യോ​​ഗി​​ക മീ​​റ്റിം​​ഗു​​ക​​ളി​​ലോ ക്ര​​മ​​സ​​മാ​​ധാ​​ന ഡ്യൂ​​ട്ടി​​ക​​ളി​​ലോ ആ​​യി​​രി​​ക്കു​​മ്പോ​​ള്‍ സ്റ്റേ​​ഷ​​ന്‍ഭ​​ര​​ണം ത​​ട​​സ​​പ്പെ​​ട്ടി​​രു​​ന്ന അ​​വ​​സ്ഥ​​യ്ക്ക് എ​​സ്‌​​ഐ​​മാ​​ര്‍ സ്റ്റേ​​ഷ​​ന്‍ ഭ​​ര​​ണ​​ത്തി​​ലേ​​ക്കു വ​​രു​​ന്ന​​തോ​​ടെ മാ​​റ്റം വ​​രും.

സ്റ്റേ​​ഷ​​നി​​ലെ ഫ​​യ​​ല്‍ നീ​​ക്ക​​ങ്ങ​​ള്‍, ജ​​ന​​റ​​ല്‍ ഡ​​യ​​റി കൈ​​കാ​​ര്യം ചെ​​യ്യ​​ല്‍, പ​​രാ​​തി​​ക​​ളി​​ല്‍ നേ​​രി​​ട്ടു​​ള്ള അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍ണ​​മാ​​യും എ​​സ്‌​​ഐ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​കും. സ്റ്റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് ഡ്യൂ​​ട്ടി നി​​ശ്ച​​യി​​ക്കാ​​നു​​ള്ള പൂ​​ര്‍ണ അ​​ധി​​കാ​​ര​​വും ഇ​​നി എ​​സ്‌​​ഐ​​ക്ക് ആ​​കും.

സം​​സ്ഥാ​​ന​​ത്ത് ആ​​കെ​​യു​​ള്ള 478 പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ 414 സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​ണ് ഓ​​ഗ​​സ്റ്റ് 15 മു​​ത​​ല്‍ എ​​സ്‌​​ഐ​​മാ​​ര്‍ക്കു ചു​​മ​​ത​​ല ല​​ഭി​​ക്കു​​ക. 64 സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സി​​ഐ​​മാ​​ര്‍ തു​​ട​​രും. ന​​ഗ​​ര കേ​​ന്ദ്രീ​​കൃ​​ത​​മാ​​യ​​തും പ്ര​​തി​​വ​​ര്‍ഷം കൂ​​ടു​​ത​​ല്‍ കേ​​സു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തു​​മാ​​യ 64 പ്ര​​ധാ​​ന സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​ണ് സി​​ഐ​​മാ​​ര്‍ തു​​ട​​രു​​ന്ന​​ത്.

Latest News

Corehub Up