എടത്വ: സമുദായ ശക്തീകരണ വര്‍ഷം 2026 ലെ പരിപാടികളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് തല ശക്തീകരണം ലക്ഷ്യമാക്കി തകഴി-തെന്നടി സെന്റ് റീത്താസ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി ജയിംസ് ജോസഫ് വല്യതറ (പ്രസിഡന്റ്), ബെന്നി ജെ. ഫിലിപ്പ് വല്യകളം (സെക്രട്ടറി), സനില്‍ ജോസഫ് ആറുപറയില്‍ (ട്രഷറർ), ദേവസ്യ ആന്റണി പുത്തന്‍പറമ്പ് (വൈസ് പ്രസിഡന്റ്), ജീന നോബിള്‍ നടുവിലേഴം(വൈസ് പ്രസിഡന്റ്) റോസ്ലിന് സെബാസ്റ്റ്യന്‍ വള്ളോംതറ, ബിന്ദു മാത്യു തോട്ടുകടവിൽ, ജിന്‍സി വര്‍ഗീസ് പള്ളിച്ചിറ , രാജന് ആന്റണി പുത്തന്‍പറമ്പ് എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ഭാരവാഹികളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് യൂണിറ്റ് പ്രസിഡന്റ് നേതൃത്വം നല്കി. വികാരി ഫാ. കുര്യന് ഇളംകുളം യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജയിംസ് ജോസഫ്, ജീന നോബിൾ, സനില്‍ ജോസഫ്, നോബിള്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.