Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Began

Kasaragod

ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഹോ​സ്റ്റ​ലി​നാ​യി രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി

ബ​ദി​യ​ടു​ക്ക: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹോ​സ്റ്റ​ലി​നാ​യി അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി നി​ർ​മി​ച്ച പു​തി​യ ഹോ​സ്റ്റ​ൽ ഈ ​മാ​സം പ​കു​തി​യോ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൂ​ടി ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

മൂ​ന്നു​വ​ർ​ഷ​മാ​യി കോ​ള​ജ് കാ​മ്പ​സി​നു പു​റ​ത്തു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​മ​മാ​യ വാ​ട​ക ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മാ​സാ​മാ​സം അ​ത്ര​യും തു​ക ചെ​ല​വ​ഴി​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത​വ​ർ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളോ സു​ര​ക്ഷി​ത​ത്വ​മോ ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ന​ഴ്സിം​ഗ് കോ​ള​ജി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്ന​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് നേ​ര​ത്തേ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ക്ലാ​സു​ക​ളു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​സ്റ്റ​ൽ സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

പു​തി​യ കെ​ട്ടി​ട​ത്തി​ൽ 500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​കെ 50 വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഈ ​വ​ർ​ഷം 50 പേ​ർ കൂ​ടി വ​ന്നാ​ലും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ഇ​വി​ടെ ഇ​ട​മു​ണ്ടാ​കു​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വേ​ശ​ന​കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്താ​നാ​ണ് അ​വ​രു​ടെ തീ​രു​മാ​നം.

 

 

Latest News

Corehub Up