Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suggests

മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡ്: മാ​ന​ദ​ണ്ഡം പു​തു​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർദേ​ശി​ച്ച് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​ഗ​​​ണ​​​നാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​തു​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി ഭ​​​ക്ഷ്യ​​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്. നി​​​ല​​​വി​​​ലു​​​ള്ള 2017 ലെ ​​​ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

നാ​​​ലു​​​ച​​​ക്ര വാ​​​ഹ​​​നം, വീ​​​ടി​​​ന്‍റെ വി​​​സ്തീ​​​ർ​​​ണം, ഭൂ ​​​വി​​​സ്തൃ​​​തി എ​​​ന്നീ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ കാ​​​ത​​​ലാ​​​യ മാ​​​റ്റം ആ​​​വ​​​ശ്യ​​​മു​​​ണ്ടോ എ​​​ന്നാ​​​ണു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

ആ​​​ദി​​​വാ​​​സി- ഗോ​​​ത്ര​​​വ​​​ർ​​​ഗ ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന റേ​​​ഷ​​​ൻ​​​ക​​​ട വ​​​ഴി റേ​​​ഷ​​​ൻ ധാ​​​ന്യം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​ധ്യ​​​താ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up