Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Survivor

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പ​ന്ത്ര​ണ്ട് വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ക​ല്ല് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വാ​ർ​ധ പൊ​ലീ​സ് സൂ​പ്ര​ണ്ട് സൗ​ര​വ് കു​മാ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും അ​ജ്ഞാ​ത​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം മൂ​ന്ന് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഹു​ൽ രാ​ജു മ​ഡാ​വി (30) എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​രോ​ഷം അ​ര​ങ്ങേ​റി. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ക്ക് പി​ന്നാ​ലെ ‌അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ര​ള ജ​ന​ത ഒ​പ്പ​മു​ണ്ടെ​ന്നും ഉ​ട​ൻ അ​പ്പീ​ൽ പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​തി​ജീ​വി​ത​യ്ക്ക് ഉ​റ​പ്പ് ന​ല്‍​കി. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വി​ചാ​ര​ണ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ലി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ട്ടാം പ്ര​തി ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ട ന​ട​പ​ടി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ധി​യി​ലെ അ​തൃ​പ്‌​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​ത്.

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്ന് അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വ​ന്ന രീ​തി​യി​ൽ നി​ന്ന് മാ​റ്റം​വ​ന്നി​രു​ന്നു. അ​ക്കാ​ര്യം പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു. ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ല ത​വ​ണ ഹൈ​ക്കോ​ട​തി​യേ​യും സു​പ്രീം​കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രു​ന്നു.

കേ​സ് മാ​റ്റ​ണ​മെ​ന്ന ത​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. നി​യ​മ​ത്തി​നു മു​ന്നി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ലെ​ന്ന് നി​ര​ന്ത​ര​മാ​യി അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​മൊ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു. ആ ​തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഈ ​യാ​ത്ര​യി​ലു​ട​നീ​ളം കൂ​ടെ​നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല​രെ​യും ന​ന്ദി​യോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​ക്കൊ​ണ്ടു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ അ​ത് തു​ട​രു​ക. നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത് അ​തി​നാ​ണെ​ന്നും ന​ടി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​ന്നാം​പ്ര​തി പേ​ഴ്‌​സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ല​ർ ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. പൂ​ർ​ണ​മാ​യും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​മാ​ണ​ത്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റ​ല്ല. എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ​രി​ച​യ​മു​ള്ള ആ​ളോ അ​ല്ല.

സി​നി​മ പ്രൊ​ഡ​ക്ഷ​നി​ൽ​നി​ന്ന് അ​യ​ച്ച ആ​ളാ​ണ്. ഈ ​കോ​ട​തി​യി​ല്‍​നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് രാ​ജി​വെ​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​നി​ക്ക് കൈ​മാ​റി​യി​ല്ല. ശ​രി​യാ​യ വി​ചാ​ര​ണ​യ്ക്കു​വേ​ണ്ടി പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി​വ​ന്നു​വെ​ന്നും അ​തീ​ജീ​വി​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Kerala

സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ല; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

കാ​സ​ര്‍​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കു​നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യാ​ണ്.

രാ​ഹു​ലി​നെ​തി​രാ​യ കേ​സി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു. ഇ​നി ഒ​ന്നും പ​റ​യാ​നി​ല്ല. രാ​ഹു​ലി​നെ​തി​രാ​യ കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വി​ഷ​യ​മേ അ​ല്ലെ​ന്നും പ​രാ​തി ല​ഭി​ക്കും മു​മ്പ് ന​ട​പ​ടി​യെ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത സി​പി​എം കോ​ൺ​ഗ്ര​സി​നെ ക്രൂ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

 

National

ആ മഹാഭാഗ്യവാന്‍റെ ഇപ്പോഴത്തെ അവസ്ഥ നിർഭാഗ്യകരം

ല​ണ്ട​ൻ: അ​ന്നു ര​മേ​ഷി​നെ ലോ​കം മു​ഴു​വ​ൻ ഇ​ങ്ങ​നെ വാ​ഴ്ത്തി, മ​ഹാ​ഭാ​ഗ്യ​വാ​ൻ! 241 മ​നു​ഷ്യ​ർ താ​ഴേ​യ്ക്കു പ​തി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നൊ​പ്പം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ ആ ​തീ​മ​ഴ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു ന​ട​ന്ന ഏ​ക യാ​ത്ര​ക്കാ​ര​നെ ഭാ​ഗ്യ​വാ​ൻ എ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കാ​ൻ ക​ഴി​യു​ക.
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ വി​ശ്വാ​സ് കു​മാ​ർ ര​മേ​ഷ് പ​റ​യു​ന്ന​ത് എ​ന്നാ​ൽ, അ​ന്നു മു​ത​ൽ ത​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്. അ​ന്ന​ത്തെ ര​ക്ഷ​പ്പെ​ട​ൽ ഒ​രു അ​ദ്ഭു​തം ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ 12നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ന​ട​ന്നു പു​റ​ത്തേ​ക്കു​വ​രു​ന്ന ര​മേ​ഷി​ന്‍റെ ചി​ത്ര​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും വൈ​റ​ലാ​യി​രു​ന്നു. മ​ഹാ​ഭാ​ഗ്യ​വാ​നെ​ന്ന് അ​ന്നു ലോ​കം വി​ളി​ച്ചെ​ങ്കി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നെ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​തി​ൽ തു​ട​ങ്ങു​ന്നു ര​മേ​ഷി​ന്‍റെ നി​ർ​ഭാ​ഗ്യ​ങ്ങ​ൾ.

ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ

ലീ​സെ​സ്റ്റ​റി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ഇ​പ്പോ​ഴ​ത്തെ ത​ന്‍റെ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​ങ്കു​വ​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​ജ​യ് ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ക​യാ​ണ്. പോ​സ്റ്റ് ട്രോ​മാ​റ്റി​ക് സ്ട്രെ​സ് ഡി​സോ​ർ​ഡ​റി(​പി​ടി​എ​സ്ഡി) എ​ന്ന പ്ര​ശ്നം അ​ല​ട്ടു​ന്ന ര​മേ​ഷ് അ​തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യോ​ടും നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​നോ​ടു​മൊ​പ്പം പ​ഴ​യ​തു​പോ​ലെ സ​ന്തോ​ഷി​ച്ചു​ല്ല​സി​ച്ചു ക​ഴി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ അ​നു​വ​ദി​ക്കു​ന്നി​ല്ല. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കി​രി​ക്കാ​ൻ തോ​ന്നും. വീ​ട്ടി​ലു​ള്ള​വ​രോ​ടു പോ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ല. ദു​ര​ന്തം ഏ​ല്പി​ച്ച ശാ​രീ​രി​ക​ക്ഷ​ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​ല​ട്ടു​ന്ന വേ​ദ​ന​ക​ൾ

വേ​ദ​ന​ക​ളോ​ടെ​യാ​ണ് മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത്. കാ​ലി​നും കാ​ൽ​മു​ട്ടി​നും പു​റ​ത്തും തോ​ളി​നു​മൊ​ക്കെ ഇ​പ്പോ​ഴും വേ​ദ​ന. ജോ​ലി ചെ​യ്യാ​നോ വാ​ഹ​നം ഒാ​ടി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ന​ട​ക്കു​ന്ന​തി​നു പോ​ലും പ്ര​യാ​സം. മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല സാ​ന്പ​ത്തി​ക പ്ര​ശ്ന​വും അ​ല​ട്ടി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​യ​ർ ഇ​ന്ത്യ 25 ല​ക്ഷം രൂ​പ ര​മേ​ഷി​നു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​തു ചി​കി​ത്സ​യ്ക്കു പോ​ലും തി​ക​യി​ല്ലെ​ന്നു കു​ടും​ബം പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ കു​ടും​ബ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത് ര​മേ​ഷും സ​ഹോ​ദ​ര​നും ഒ​ന്നി​ച്ചാ​യി​രു​ന്നു. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ടു​ക​യും ര​മേ​ഷ് ചി​കി​ത്സ​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ കു​ടും​ബ​ബി​സി​ന​സു​ക​ളും ഏ​താ​ണ്ട് ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. എ​ല്ലാ​വ​രും ത​ന്നെ മ​റ​ന്നു തു​ട​ങ്ങി. ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് ര​മേ​ഷ് ചോ​ദി​ക്കു​ന്നു, പ​റ​യൂ എ​ന്നെ എ​ങ്ങ​നെ ഇ​പ്പോ​ൾ മ​ഹാ​ഭാ​ഗ്യ​വാ​ൻ എ​ന്നു വി​ളി​ക്കാ​നാ​കും...! എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യെ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ ത​ന്‍റെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലും സ​ഹാ​യം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് ര​മേ​ഷ്.

 

Latest News

Corehub Up