പേരൂർക്കട: ഹോട്ടലിലെ സ്വിച്ച് ബോർഡിന് തീപിടിച്ചതിനെ തുടർന്നു രണ്ടുകൂറ്റൻ ജനറേറ്ററുകൾ പൂർണ്ണമായും കത്തി നശിച്ചു. അട്ടക്കുളങ്ങര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുർജ് അൽ മന്തി എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്.
ഹോട്ടൽ അടയ്ക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ സ്പാർക്ക് ഉണ്ടായതിനെ തുടർന്നാണ് ജനറേറ്ററുകളിലേക്ക് തീ പടർന്നത്. തിരുവനന്തപുരം ഫയർ സ്റ്റേഷൻ നിലയത്തിൽ നിന്ന് ഫയർ ആൻഡ് റെസ്ക്യൂ ഷഹീറും സംഘവുമാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കിയത്.
തീപിടിത്തം ഉണ്ടായതിലൂടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഹോട്ടൽ തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.