Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tax Case

ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ഴ അ​ട​യ്ക്ക​ണം, വി​ജ​യ്ക്ക് തി​രി​ച്ച​ടി; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചു​മ​ത്തി​യ 1.5 കോ​ടി രൂ​പ​യു​ടെ പി​ഴ ചോ​ദ്യം ചെ​യ്ത് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി.

2015-16 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ല്‍ 15 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത്.

ജ​സ്റ്റീ​സ് സെ​ന്തി​ല്‍​കു​മാ​ർ രാ​മ​മൂ​ർ​ത്തി​യാ​ണ് വി​ജ​യി​യു​ടെ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് വി​ധി പ്ര​സ്താ​വി​ച്ച​ത്. പി​ഴ ചു​മ​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ത​ന്നെ​യാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​കു​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി നി​യ​മ​പ​ര​മാ​ണെ​ന്നും ഇ​തി​ല്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വേ​ണ​മെ​ങ്കി​ല്‍ അ​പ്പീ​ല്‍ അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​ൻ വി​ജ​യി​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു.

2015-ല്‍ ​വി​ജ​യ് നാ​യ​ക​നാ​യ പു​ലി എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് കോ​ടി രൂ​പ പ​ണ​മാ​യി കൈ​പ്പ​റ്റി​യെ​ന്നും ഇ​ത് നി​കു​തി റി​ട്ടേ​ണി​ല്‍ കാ​ണി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍

Latest News

Corehub Up