Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ten Lakh

Kannur

പ​ത്തു​ല​ക്ഷ​ത്തി​ന്‍റെ ലോ​ണി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് 40 ല​ക്ഷം രൂ​പ !

ത​ളി​പ്പ​റ​മ്പ്: പ​ത്തു​ല​ക്ഷ​ത്തി​ന്‍റെ വ്യ​ക്തി​ഗ​ത ലോ​ണി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ത​ളി​പ്പ​റ​ന്പ് അ​ടി​ക്കും​പാ​റ മ​റി​യം പ​ള്ളി​ക്കു സ​മീ​പ​ത്തെ സി.​കെ. സ​ക്കീ​ന​യാ​ണ് എ​റ​ണാ​കു​ള​ത്തെ ധ​നി ഇ​ന്ത്യ ബു​ൾ​സ് ധ​ന ക​ന്പ​നി​യി​ലെ ര​ണ്ടു പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലെ ധ​ന​കാ​ര്യ​സ്ഥാ​പ​നം ര​ണ്ടു ശ​ത​മാ​നം പ​ലി​ശ​യി​ൽ വ്യ​ക്തി​ഗ​ത വാ​യ്പ ന​ൽ​കു​ന്നു​ണ്ടെ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം ക​ണ്ട​തി​നെ​ത്തുട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ പ​ത്തു​ല​ക്ഷം രൂ​പ വാ​യ്പ​യ്ക്കാ​യി അ​പേ​ക്ഷി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന അ​ൻ​സ​ർ, വി​ഷ്ണു എ​ന്നി​വ​ർ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​എ​സ്ടി, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യി​ലേ​ക്ക് പ​ണം അ​ട​യ്ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

വാ​യ്പ പാ​സാ​കു​ന്പോ​ൾ ഇ​തു തി​രി​ച്ചു ല​ഭി​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു പ്ര​കാ​രം പ​ല​ത​വ​ണ​ക​ളാ​യി 40 ല​ക്ഷം രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി​യും ബാ​ങ്ക് വ​ഴി​യു​മാ​യി അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും വാ​യ്പ​യോ അ​ട​ച്ച പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Latest News

Corehub Up