Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terror Attack

ബോ​ണ്ടി ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണം: മാ​സ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണം

സി​​​​ഡ്നി: ബോ​​​​ണ്ടി ബീ​​​​ച്ച് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി പി​​​​താ​​​​വി​​​​നൊ​​​​പ്പം ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യി​​​​ൽ​​​​സ് സം​​സ്ഥാ​​ന​​ത്ത് സി​​​​ഡ്‌​​​​നി​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള പ്ര​​ദേ​​ശ​​ത്ത് തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ പോ​​​​ലീ​​​​സ്.

അ​​​​ക്ര​​​​മി ന​​​​വീ​​​​ദ് അ​​​​ക്ര​​​​ത്തി​​​​ന്‍റെ ഫോ​​​​ണി​​​​ൽ​​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പ് പ​​​​രി​​​​ശീ​​​​ലി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​ന് ല​​​​ഭി​​​​ച്ച​​​​ത്. ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ൽ, പു​​​​ൽ​​​​മേ​​​​ടി​​​​ൽ വെ​​​​ടി​​​​വ​​​​യ്ക്കാ​​​​ൻ പ​​​​രി​​​​ശീ​​​​ലി​​​​ക്കു​​​​ന്ന​​​​ത് കാ​​​​ണാം.

ന​​​​വീ​​​​ദും പി​​​​താ​​​​വ് സാ​​​​ജി​​​​ദ് അ​​​​ക്ര​​​​വും മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വു​​​​ണ്ടെ​​​​ന്ന് വീ​​​​ഡി​​​​യോ ഹാ​​​​ജ​​​​രാ​​​​ക്കി കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വെ‌‌ടിവ​​​​യ്പി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ന​​​​വീ​​​​ദി​​​​നെ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യി​​​​ൽ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

14-ാം തീ​​​​യ​​​​തി ഞാ​​​​യ​​​​റാ​​​​ഴ്ച ബീ​​​​ച്ചി​​​​ൽ യ​​​​ഹൂ​​​​ദ​​​​രു​​​​ടെ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 15 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സാ​​​​ജി​​​​ദി​​​​നെ പോ​​​​ലീ​​​​സ് വ​​​​ധി​​​​ച്ചു. ന​​​​വീ​​​​ദി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up