Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The LDF Stronghold

Kannur

എ​ൽ​ഡി​എ​ഫ് കോ​ട്ടയായ പേ​രാ​വൂ​ർ

പേ​രാ​വൂ​ർ
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

പി​റ​വി​യെ​ടു​ത്ത കാ​ലം മു​ത​ൽ എ​ൽ​ഡി​എ​ഫി​നെ മാ​ത്രം പി​ന്തു​ണ​ച്ച പ​ഞ്ചാ​യ​ത്താ​ണ് പേ​രാ​വൂ​ർ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഭ​ര​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. നാ​ലു​വാ​ർ​ഡു​ക​ൾ നേ​രി​യ മാ​ർ​ജി​നാ​ണ് യു​ഡി​എ​ഫി​ന് ന​ഷ്ട​പ്പെ​ട്ട​ത്.

ഭ​ര​ണം നി​ല​നി​ർ​ത്താ​ന് എ​ൽ​ഡി​എ​ഫും പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. പു​തു​ക്കി​യ നി​ല അ​നു​സ​രി​ച്ച് ഒ​രു വാ​ർ​ഡ് കൂ​ടി 17 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ്.

നേട്ടങ്ങൾ

പി.​പി. വേ​ണു​ഗോ​പാ​ൽ (പ്ര​സി​ഡ​ന്‍റ്)

ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്ക്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, മി​ക​ച്ച ലൈ​ബ്ര​റി സം​വി​ധാ​നം, നീ​ന്ത​ൽ​ക്കു​ളം, ക​ളി​സ്ഥ​ലം, വി​വി​ധ കെ​ട്ടി​ട​ങ്ങ​ൾ, പാ​ർ​ക്കിം​ഗ്, കാ​ർ​ഷി​ക വി​പ​ണ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് 2.60 ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങി. പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി ത​റ​ക്ക​ല്ലി​ട്ടു.

വ്യ​ക്തി പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ പ​ത്ത് സെ​ന്‍റി​ൽ ദു​ര​ന്ത​നി​വാ​ര​ണ ഷെ​ൽ​ട്ട​ർ നി​ർ​മി​ച്ചു.
സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യം നേ​ടാ​ൻ ന​ട​പ​ടി​ക​ൾ.

"ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ' കാ​ന്പ​യി​നി​ലൂ​ടെ തോ​ട്, പു​ഴ, ജ​ല​സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ച്ചു.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലും റോ​ഡു​ക​ളു​ടെ ശു​ചീ​ക​ര​ണം വ​ർ​ഷ​ത്തി​ൽ മൂ​ന്നും നാ​ലും ത​വ​ണ​ക​ൾ ന​ട​ത്തി.

മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും 95 ശ​ത​മാ​നം റോ​ഡു​ക​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.
മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ എം​സി​എ​ഫ് കെ​ട്ടി​ടം, ഷെ​ഡിം​ഗി മെ​ഷീ​ൻ യൂ ​ണി​റ്റ്, ബെ​യി​ലിം​ഗ് മെ​ഷീ​ൻ, ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റ്.

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​യി വ​ഴി​യി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കി.

ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം സം​സ്ക്ക​ര​ണ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം.


കോട്ടങ്ങൾ

രാ​ജു ജോ​സ​ഫ് ന​ടു​പ്പ​റ​മ്പി​ൽ (യു​ഡി​എ​ഫ്)

സ​മ​സ്ത മേ​ഖ​ല​യി​ലും വി​ക​സ​ന മു​ര​ടി​പ്പ്.‌‌‌

ഏ​ഴു​ല​ക്ഷം രൂ​പ മു​ട​ക്കി​യ നി​ലാ​വ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല.

അ​ങ്ക​ണ​വാ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല.

ഉ​ന്ന​തി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ല്ല. പ​ല​യി​ട​ത്തും പ്ലാ​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യോ​ട് പൂ​ർ​ണ​മാ​യ അ​വ​ഗ​ണ​ന. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കു​ന്നു.

മാ​വ​ടി പാ​ട​ശേ​ഖ​രം കൃ​ഷി ചെ​യ്യാ​തെ ന​ശി​ക്കു​ന്നു.

മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ൻ​സി​ന​റേ​റ്റ​റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ല്ല.

ഭൂ​രി​പ​ക്ഷം റോ​ഡു​ക​ൾ പൊ​ട്ടി​ത്ത​ക​ർ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ റോ​ഡു​ക​ൾ ന​വീ​ക​രി​ച്ച​പ്പോ​ൾ മു​ഖം തി​രി​ച്ചു നി​ന്ന് യാ​ത്രാ​ക്ലേ​ശം വ​ർ​ധി​പ്പി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ല്ല.

യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

പേ​രാ​വൂ​ർ ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്ന അ​ഞ്ച് വ​ർ​ഷം മു​ന്പ​ത്തെ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി.

റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ എം​പി ഫ​ണ്ട് ലാ​പ്സാ​യി.

നി​ല​വി​ലു​ള്ള ക​ക്ഷി നി​ല


ആ​കെ സീ​റ്റ്-16
എ​ൽ​ഡി​എ​ഫ്-11 (സി​പി​എം-09, സി​പി​ഐ-01)
യു​ഡി​എ​ഫ്-05 (കോ​ൺ​ഗ്ര​സ്-04, മു​സ്‌​ലിം ലീ​ഗ്-01)
ബി​ജെ​പി-01
പു​തു​ക്കി​യ സീ​റ്റ് നി​ല-17

Latest News

Corehub Up