Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theatre

ജേ​സ​ൺ സ​ഞ്ജ​യു​ടെ 'സി​ഗ്മ' തി​യ​റ്റ​റു​ക​ളി​ൽ; ചി​ത്രം കാ​ണാ​ൻ അ​മ്മ​യും സ​ഹോ​ദ​രി​യും എ​ത്തി

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ വി​ജ​യ്‌​യു​ടെ മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത 'സി​ഗ്മ' തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. സ​ന്ദീ​പ് കി​ഷ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്രം കാ​ണാ​ൻ ജേ​സ​ണി​ന്‍റെ അ​മ്മ സം​ഗീ​ത​യും സ​ഹോ​ദ​രി സാ​ഷ​യും ചെ​ന്നൈ​യി​ലെ തി​യ​റ്റ​റി​ലെ​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും തി​യ​റ്റ​റി​ലെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ഇ​രു​പ​ത്ത​ഞ്ചാം വ​യ​സി​ൽ സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ജേ​സ​ൺ സ​ഞ്ജ​യു​ടെ ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഒ​രു മൈ​ൻ​ഡ് ഗെ​യിം ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ പെ​ടു​ന്ന കി​ടി​ല​ൻ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് 'സി​ഗ്മ' എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ. ​സു​ബാ​സ്ക​ര​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജു സു​ന്ദ​രം, സ​മ്പ​ത്ത് രാ​ജ്, ശി​വ് പ​ണ്ഡി​റ്റ്, ഷീ​ല രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​ഗ്മ​യ്ക്കു സം​ഗീ​തം ന​ൽ​കി​യ​ത് ത​മ​ൻ എ​സ് ആ​ണ്. കൃ​ഷ്ണ​ൻ വ​സ​ന്ത് ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ൺ കെ.​എ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Kerala

തൃ​ശൂ​രി​ൽ തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: രാ​ഗം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സൂ​ച​ന.

പി​ടി​യി​ലാ​യ ആ​ളെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ച​ത് മൂ​ന്നം​ഗ സം​ഘ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് രാ​ഗം സു​നി​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചു. കൈ​വ​ച്ച് ത​ട​ഞ്ഞ​തി​നാ​ൽ ആ​ണ് ക​ഴു​ത്തി​ൽ കു​ത്ത് കി​ട്ടാ​തി​രു​ന്ന​ത്.

ഗ്യാ​സ് നി​റ​ച്ച തീ ​പ​ട​രു​ന്ന സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. സ്പ്ര​യി​ൽ നി​ന്ന് സ്പാ​ർ​ക്ക് വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്പ്രേ ​ബോ​ട്ടി​ൽ ച​വി​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ലി​ൽ വെ​ട്ടി​യ​തെ​ന്നും സു​നി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നി​റ​ങ്ങി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യ്ക്കു​മാ​ണ് വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രെ​യും വെ​ട്ടി​യ​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി രാ​ഗം തീ​യ​റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്.

Movies

ഇ​നി സി​നി​മ മാ​ത്ര​മ​ല്ല കേ​ട്ടോ തി​യ​റ്റ​റി​ൽ കാ​ണാ​ൻ പ​റ്റു​ക! ലൈ​വ് കോ​മ​ഡി ഷോ​ക​ളും കാ​ണാം

മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​റു​ക​ളി​ല്‍ ഇ​നി സി​നി​മ കാ​ണാ​ന്‍ മാ​ത്ര​മ​ല്ല, ലൈ​വ് പ്രോ​ഗ്രാ​മു​ക​ളും കാ​ണാം. ബ​ദ​ല്‍ ഉ​ള്ള​ട​ക്ക സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ പി​വി​ആ​ര്‍ ഐ​നോ​ക്‌​സ് സം​സ്ഥാ​ന​ത്ത് കോ​മ​ഡി ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​റു​ക​ളി​ല്‍ ഇ​നി സി​നി​മ കാ​ണാ​ന്‍ മാ​ത്ര​മ​ല്ല, ലൈ​വ് പ്രോ​ഗ്രാ​മു​ക​ളും കാ​ണാം. ബ​ദ​ല്‍ ഉ​ള്ള​ട​ക്ക സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ പി​വി​ആ​ര്‍ ഐ​നോ​ക്‌​സ് സം​സ്ഥാ​ന​ത്ത് കോ​മ​ഡി ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.


സി​നി​മാ അ​നു​ഭ​വ​ത്തി​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു പി​വി​ആ​ര്‍ ഐ​നോ​ക്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 


കൊ​ച്ചി പി​വി​ആ​ര്‍ ലു​ലു​വി​ല്‍ സ്‌​ട്രൈ​റ്റ് ഔ​ട്ട് കൊ​ച്ചി എ​ന്ന പേ​രി​ലു​ള്ള ആ​ദ്യ​ത്തെ ലൈ​വ് സ്റ്റാ​ന്‍​ഡ് അ​പ് കോ​മ​ഡി ഷോ ​മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി. മ​ല​യാ​ളി​ക​ളാ​യ വി​ഷ്ണു പൈ, ​അ​ക്ഷ​യ് ജോ​യ​ല്‍,  ജോ​മി ജോ​സി, ജെ​ഫ്രി ഷോ​ക്കി എ​ന്നി​വ​ര്‍ സ്റ്റാ​ന്‍​ഡ് അ​പ്പ് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ചു. കോ​മ​ഡി ലോ​ഞ്ചു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up