Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvabharanam

പു​തി​യ ക്യാ​പ്സൂ​ളോ? ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര സ്വ​ർ​ണ​ക്കൊ​ള്ള ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത്: എം.​വി. ​ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന​ത് കെ.​ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ക​രു​ണാ​ക​ര​ൻ ഭ​രി​ക്കു​ന്ന സ​മ​യ​ത്ത് ഗു​രു​വാ​യൂ​രി​ൽ തി​രു​വാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. ഇ​തു​വ​രെ ഒ​രു ത​രി തി​രി​ച്ചു​കി​ട്ടി​യി​ല്ല.

ആ ​തി​രു​വാ​ഭാ​ര​ണം എ​വി​ടെ? പ്ര​തി ജ​യി​ലി​ൽ ത​ന്നെ ആ​ണ​ല്ലോ​യെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കും. മു​ഖം ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​നി​ല്ല. സ​ർ​ക്കാ​ർ ശ​രി​യാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം മോ​ഷ്ടി​ച്ച ആ​രെ​യും വെ​റു​തെ വി​ടി​ല്ല.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ​വി​ജ​യം നേ​ടും. കേ​ര​ള​ത്തി​ൽ നി​ന്ന് അ​തി​ദാ​രി​ദ്യം തു​ട​ച്ചു നീ​ക്കി. തു​ട​ർ ഭ​ര​ണ​ത്തി​ന്‍റെ കേ​ളി കൊ​ട്ടാ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up