Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvanathapuram

Thiruvananthapuram

മാർ ക്ലീമിസ് ബാവ വോട്ടുരേഖപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യും വൈ​ദി​ക​രും രാ​വി​ലെ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ശ​വ​ദാ​സ​പു​രം വാ​ർ​ഡി​ലു​ള്ള പ​ട്ടം ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ ജി​എ​ച്ച്എ​സ്എ​സി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മേ​ജ​ർ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സി​യോ​സ് എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റ​ൽ​മാ​ർ, മ​റ്റ് വൈ​ദി​ക​ർ എ​ന്നി​വ​രും ത​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up