കോൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ. മൂന്നഘട്ടമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു സാധ്യത.
ഹോളിക്കുശേഷം അടുത്തയാഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനം സന്ദർശിച്ചേക്കും. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നും അവർ വ്യക്തമാക്കി.