വെംബ്ലി (മുണ്ടക്കയം): റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ ( 81 ) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിച്ചുവന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിസരവാസികളും ബന്ധുക്കളും ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എംഎംടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.
മക്കൾ: മനോഹരൻ, കുമാരി, ലത, മഞ്ജു. മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ (വെംബ്ലി), കുഞ്ഞൂഞ്ഞ്, രമ, വിജയൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.