Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Time

Thrissur

ഒ​രേ​ക്ക​റി​ൽ ഒ​രു കാ​ട്: പ്രകൃ​തി​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച സു​രേ​ഷി​ന്‍റെ ഹ​രി​ത​ലോ​കം....!

കൊ​ര​ട്ടി: ലോ​ക​മി​ന്നു പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്പോ​ൾ മു​രി​ങ്ങൂ​രി​ലെ സാ​ധാ​ര​ണ​ക്കാ​ര​ൻ നാ​ലു പ​തി​റ്റാ​ണ്ടു​മു​ന്പേ അ​തി​നു സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​നു​സ​മീ​പം കു​മ​ര​പ്പി​ള്ളി വീ​ട്ടി​ൽ സു​രേ​ഷ് ഒ​രു​ക്കി​യ ഒ​രേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള സ്വാ​ഭാ​വി​ക വ​നം പ​രി​സ്ഥി​തി​ദി​ന​ത്തി​ൻ​റെ മ​നോ​ഹ​ര​സ​ന്ദേ​ശ​മാ​കു​ക​യാ​ണ്.

വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ക​ട​ക്കു​ന്പോ​ൾ​ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ കോ​ലാ​ഹ​ല​ങ്ങ​ൾ മാ​യും. കാ​ട്ടു​വ​ള്ളി​ക​ളും വൃ​ക്ഷ​ങ്ങ​ളും നി​റ​ഞ്ഞ പാ​ത ക​ട​ന്ന് അ​ക​ത്തെ​ത്തു​ന്പോ​ൾ വ​ര​വേ​ൽ​ക്കു​ന്ന​തു ചെ​റി​യ ഒ​രു വ​ന​മാ​ണ്. പ​ക​ലി​ലും ചീ​വീ​ടു​ക​ളു​ടെ ശ​ബ്ദം​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കാ​ടു​ക​ളെ ഓ​ർ​മ്മി​പ്പി​ക്കും.

പി​താ​വ് രാ​മാ​നു​ജ​മേ​നോ​നി​ൽ​നി​ന്നാ​ണ് സു​രേ​ഷ് പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​ൻ പ​ഠി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ടെ​ന​ട​ന്ന​പ്പോ​ൾ ചെ​ടി​ക​ളു​ടെ​യും മ​ര​ത്തി​ന്‍റെ​യും പേ​രും ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളും പി​താ​വ് പ​റ​ഞ്ഞു​കൊ​ടു​ത്തു. കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച ഒ​രേ​ക്ക​ർ കെ​ട്ടി​ട​ങ്ങ​ളും കൃ​ഷി​യും കൊ​ണ്ട് നി​റ​യ്ക്കു​ന്ന​തി​നു​പ​ക​രം പ്ര​കൃ​തി​ക്കു തി​രി​കെ ന​ൽ​കാ​നാ​യി​രു​ന്നു സു​രേ​ഷി​ന്‍റെ തീ​രു​മാ​നം.

ഇ​ന്ന് ആ ​ഭൂ​മി ആ​യി​ര​ക്ക​ണ​ക്കി​നു വൃ​ക്ഷ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. ന​ട്ടു​പി​ടി​പ്പി​ച്ച​തും സ്വാ​ഭാ​വി​ക​മാ​യി വ​ള​ർ​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ ചേ​ർ​ന്നു രൂ​പ​പ്പെ​ടു​ത്തി​യ ഹ​രി​ത​ലോ​ക​ത്തി​ൽ മ​ര​മ​ഞ്ഞ​ൾ, മ​ല​വേ​പ്പ്, ഈ​ശ്വ​ര​മൂ​ലി, ച​തു​ര​മു​ല്ല, പെ​രും​കു​രു​ന്പ, സോ​മ​ല​ത തു​ട​ങ്ങി വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​വ​ധി ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ൽ സു​രേ​ഷ് ശേ​ഖ​രി​ച്ച വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് ഇ​ന്നു വ​ന​മാ​യ​ത്.


സു​രേ​ഷി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ​ക്യാ​പ് നാ​ച്ചു​റ​ൽ ക്ല​ബ് വ​ന​യാ​ത്ര​ക​ളും പ​ഠ​ന​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​രോ മ​ര​ത്തി​ന്‍റെ​യും പേ​രും ശാ​സ്ത്രീ​യ​നാ​മ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും ഈ ​ഹ​രി​ത​ഭൂ​മി​യെ തേ​ടി എ​ത്താ​റു​ണ്ട്. ഇ​ഴ​ജ​ന്തു​ക്ക​ളും പ​ക്ഷി​ക​ളും ചെ​റു​ജീ​വി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഈ ​കാ​ട് അ​ഭ​യ​കേ​ന്ദ്ര​മാ​ണ്.
2014 ൽ ​വ​ന​മി​ത്ര​പു​ര​സ്കാ​ര​വും 2019ൽ ​അ​ക്ഷ​യ​ശ്രീ ബ​ഹു​മ​തി​യും ല​ഭി​ച്ച സു​രേ​ഷി​ന് ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം മ​റ്റൊ​ന്നാ​ണ് - മ​നു​ഷ്യ​നും പ്ര​കൃ​തി​യും ഒ​രു​മി​ച്ചു നി​ല​നി​ൽ​ക്കാ​മെ​ന്നു തെ​ളി​യി​ച്ച ഒ​രു ജീ​വ​നു​ള്ള വ​ന​ത്തി​ന്‍റെ സ്ര​ഷ്ടാ​വാ​കു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​തി​ക്കു​ടം നീ​റ്റാ ജ​ലാ​റ്റി​ൻ ക​ന്പ​നി​യി​ൽ​നി​ന്നു വി​ര​മി​ച്ച സു​രേ​ഷി​ന്‍റെ വി​ശ്ര​മ​ജീ​വി​ത​ത്തി​നു സ്വാ​സ്ഥ്യ​മേ​കു​ന്ന​തും ഈ ​പ​ച്ച​ക്കു​ട ത​ന്നെ.

Latest News

Corehub Up