മലപ്പുറം: പ്രായപൂർത്തിയാവാത്ത ഒമ്പതോളം വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോക്കൂരിൽ വച്ച് വിദ്യാർഥികളെ സംശയകരമായ സാഹചര്യത്തിൽ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്.
തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ മദ്യലഹരിയിൽ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തപ്പോൾ സമീപത്തെ കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിച്ചതാണെന്നും, തങ്ങൾ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നും വിദ്യാർഥികൾ വെളിപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഷാപ്പിലെ ജീവനക്കാരൻ വിദ്യാർഥികൾക്ക് കള്ള് നൽകിയതായി സമ്മതിക്കുകഗയായിരുന്നു.