Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Hub.

Wayanad

ബ​ത്തേ​രി​യെ ടൂ​റി​സം ഹ​ബ്ബാ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​ത്തെ ജി​ല്ല​യി​ലെ ടൂ​റി​സം ഹ​ബ്ബാ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ടൂ​റി​സം സം​രം​ഭ​ക​ര്‍​ക്ക് പു​റ​മേ സ​ഞ്ചാ​രി​ക​ളും ഉ​യ​ര്‍​ത്തു​ന്ന​താ​ണ് ഈ ​ആ​വ​ശ്യം.

ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ബ​ത്തേ​രി ടൂ​റി​സം ഹ​ബ്ബാ​യി വി​ക​സി​ക്കു​ന്ന​ത് ജി​ല്ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് സം​രം​ഭ​ക​ര്‍ പ​റ​യു​ന്നു.

പു​ല്‍​പ്പ​ള്ളി മാ​വി​ലാം​തോ​ട്, കു​റു​വ ദ്വീ​പ്, മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​തം, അ​മ്പു​കു​ത്തി മ​ല​നി​ര, എ​ട​ക്ക​ല്‍ ഗു​ഹ, അ​മ്പ​ല​വ​യ​ല്‍ പൈ​തൃ​ക മ്യൂ​സി​യം, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം,

തൊ​വ​രി​മ​ല, മ​ഞ്ഞ​പ്പാ​റ, ഫാ​ന്‍റെ റോ​ക്ക്, കാ​രാ​പ്പു​ഴ തു​ട​ങ്ങി​യ​വ ബ​ത്തേ​രി താ​ലൂ​ക്കി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഉ​ള്ള​ത്. ഇ​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത യാ​ത്രാ​സം​വി​ധാ​നം നി​ല​വി​ലി​ല്ല. ഇ​ത് ബ​ത്തേ​രി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം ഇ​വി​ടെ സ​മ​യം ചെ​ല​വ​ഴി​ക്കാ​തെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ്.

സ​ഞ്ചാ​രി​ക​ളു​ടെ താ​മ​സ​ദൈ​ര്‍​ഘ്യം കു​റ​വാ​യ​തി​നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ടാ​ക്‌​സി​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ല​ഭി​ക്കു​ന്നി​ല്ല. ബ​ത്തേ​രി​യെ ടൂ​റി​സം ഹ​ബ്ബാ​യി മാ​റു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​യാ​ത്ര, പ്ര​കൃ​തി-​വ​ന്യ​ജീ​വി ടൂ​ര്‍, പൈ​തൃ​ക ടൂ​ര്‍, സാ​ഹ​സി​ക യാ​ത്ര​ക​ള്‍ തു​ട​ങ്ങി​യ പാ​ക്കേ​ജു​ക​ള്‍ സാ​ധ്യ​മാ​ക്കു​മെ​ന്നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.

ടൂ​റി​സം ഹ​ബ്ബു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ടൂ​റി​സം വ​കു​പ്പ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ടൂ​ര്‍ ഓ​പ്പ​റേ​റ്റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ന​ഗ​ര​പ​രി​ധി​യി​ല്‍ ടൂ​റി​സ്റ്റ് വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പൊ​തു​വെ ഉ​യ​രു​ന്നു​ണ്ട്. ടൂ​റി​സ്റ്റ് ബ​സു​ക​ളും കാ​റു​ക​ളും നി​ല​വി​ല്‍ അ​ല​ക്ഷ്യ​മാ​യാ​ണ് ന​ഗ​ര​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഷ​ട്ടി​ല്‍ സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇ​തി​ന് പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും നി​ശ്ചി​ത സ​മ​യ​ക്ര​മ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക​യും ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഗു​ണം ചെ​യ്യും.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ദേ​ശീ​യ​പാ​ത​യി​ലും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന്‍ വാ​ഹ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പൊ​തു വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​കു​ന്ന​ത് റോ​ഡി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ഉ​ത​കും.

ന​ഗ​ര​ത്തി​ല്‍ ആ​ധു​നി​ക ടൂ​റി​സം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്ക​ണം. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍, പ്ര​വേ​ശ​ന സ​മ​യം, ടി​ക്ക​റ്റ നി​ര​ക്ക്, വാ​ഹ​ന സൗ​ക​ര്യം, താ​മ​സ​സ്ഥ​ല​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​ക്ക​ണം.

ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ, ക്യു​ആ​ര്‍ കോ​ഡ്, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ്, വാ​ഹ​ന ബു​ക്കിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ടൂ​റി​സം ഹ​ബ്ബി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up