Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade

ലി​പു​ലേ​ഖ് ചു​രം വ​ഴി ഇ​ന്ത്യ​യും ചൈ​ന​യും വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്നു 

ന്യൂഡൽഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ലി​പു​ലേ​ഖ് ചു​രം വ​ഴി​യു​ള്ള അ​തി​ർ​ത്തി വ്യാ​പാ​രം ജൂ​ണി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡ് ജി​ല്ല​യി​ലു​ള്ള ലി​പു​ലേ​ഖ് ചു​രം വ​ഴിയാണ് അ​തി​ർ​ത്തി വ്യാ​പാ​രം വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​യും ചൈ​ന​യും പ​ദ്ധ​തി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​ത്.

2020ൽ ​ഗാ​ൽ​വ​ൻ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന​യ​ത​ന്ത്ര പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം 2019 മു​ത​ൽ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ഈ ​പാ​ത വ​ഴി​യു​ള്ള വ്യാ​പാ​രം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​യാ​യി ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് ഈ ​വ്യാ​പാ​ര സീ​സ​ൺ ന​ട​ക്കാ​റു​ള്ള​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 17,000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലി​പു​ലേ​ഖ് ചു​രം വ​ഴി​യു​ള്ള വ്യാ​പാ​രം പ്ര​ധാ​ന​മാ​യും പ്രാ​ദേ​ശി​ക ഹി​മാ​ല​യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 1954ൽ ​ആ​രം​ഭി​ച്ച ഈ ​വ്യാ​പാ​രം 1962ലെ ​യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും 1992ൽ ​വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

2018ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 6.55 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ഇ​തി​ൽ 5.59 കോ​ടി രൂ​പ​യു​ടെ ചൈ​നീ​സ് ഇ​റ​ക്കു​മ​തി​യും 96.5 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​യും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ, ചൈ​ന, നേ​പ്പാ​ൾ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​യ​തി​നാ​ൽ സൈ​നി​ക​മാ​യും ത​ന്ത്ര​പ​ര​മാ​യും ഈ ​പ്ര​ദേ​ശം ഇ​ന്ത്യ​യ്ക്ക് അ​തീ​വ പ്ര​ധാ​ന​മാ​ണ്.

Latest News

Corehub Up