ചിറ്റൂർ: പുതുശേരി കനാൽപ്പാലത്തിനു സമീപം പാൽവണ്ടി ചെളിയിൽ കുടുങ്ങി വിളയോടി- വണ്ടിത്താവളം റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം.
പോക്കറ്റ് റോഡിൽനിന്നും പ്രധാന പാതയിലേക്കു കയറുന്പോൾ വാഹനം ചെളിയിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ ഇരുവശത്തും വാഹനങ്ങൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പിന്നീട് സ്ഥലത്ത് ജെസിബി എത്തിച്ചു ലോറി പിന്നിലേക്കു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.