Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treat

മ​രു​ന്ന​ടി​ക്കാൻ മരുന്നിനുപോലും കിട്ടില്ല

കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​ട്ടെ​​​​ന്ന് മ​​​​രു​​​​ന്ന​​​​ടി​​​​ച്ചു മ​​​​യ​​​​ങ്ങാ​​​​മെ​​​​ന്നു ക​​​​രു​​​​തി ഇ​​​​നി മെ​​​​ഡി​​​​ക്ക​​​​ല്‍ സ്‌​​​​റ്റോ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് പാ​​​​യേ​​​​ണ്ട. ഉ​​​​യ​​​​ര്‍​ന്ന അ​​​​ള​​​​വി​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ, ദ​​​​ഹ​​​​ന സം​​​​ബ​​​​ന്ധ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കും വാ​​​​യു​​​​കോ​​​​പ​​​​ത്തി​​​​നു​​​​മു​​​​ള്ള ക​​​​ഫ് സി​​​​റ​​​​പ്പു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ അം​​​​ഗീ​​​​കൃ​​​​ത ഡോ​​​​ക്ട​​​​റു​​​​ടെ കു​​​​റി​​​​പ്പ​​​​ടി വേ​​​​ണം. വി​​​​ല്‍​പ​​​​ന രേ​​​​ഖ​​​​ക​​​​ള്‍ ഫാ​​​​ര്‍​മ​​​​സി​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

ല​​​​ഹ​​​​രി അ​​​​ട​​​​ങ്ങി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​യി​​​​പ്പി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് മ​​​​രു​​​​ന്നു നി​​​​ര്‍​മാ​​​​ണം, വി​​​​ല്‍​പ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ-​​​​കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ടു​​​​പ്പി​​​​ച്ച​​​​ത്. ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സിം​​​​ഗ് നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന ഇ​​​​ള​​​​വ് പൂ​​​​ര്‍​ണ​​​​മാ​​​​യും എ​​​​ടു​​​​ത്തു​​​​മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു.

ഏ​​​​ല​​​​യ്ക്ക, ഇ​​​​ഞ്ചി എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ത്തു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ചി​​​​ല ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ള്‍​ക്കും മ​​​​റ്റു സു​​​​ഗ​​​​ന്ധ​​​​ദ്ര​​​​വ്യ കൂ​​​​ട്ടു​​​​ക​​​​ള്‍​ക്കും 1945ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ ഷെ​​​​ഡ്യൂ​​​​ള്‍ കെ ​​​​പ്ര​​​​കാ​​​​രം നേ​​​​ര​​​​ത്തെ ലൈ​​​​സ​​​​ന്‍​സ് നേ​​​​ടു​​​​ന്ന​​​​തി​​​​ല്‍ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ത് മു​​​​ത​​​​ലെ​​​​ടു​​​​ത്ത് ചി​​​​ല ഔ​​​​ഷ​​​​ധ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ 80 മു​​​​ത​​​​ല്‍ 90 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ ചേ​​​​ര്‍​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഉ​​​​ദ​​​​ര സം​​​​ബ​​​​ന്ധ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള സി​​​​റ​​​​പ്പു​​​​ക​​​​ളും മ​​​​റ്റു മ​​​​രു​​​​ന്നു​​​​ക​​​​ളും നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തേ​​​​റെ​​​​യും ഇ​​​​ഞ്ചി, ഏ​​​​ല​​​​യ്ക്കാ സ​​​​ത്തു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ്.

12 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ​​​​തും 30 മി​​​​ല്ലി ലി​​​​റ്റ​​​​റി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ എ​​​​ല്ലാ ഔ​​​​ഷ​​​​ധ​​​​ക്കൂ​​​​ട്ടു​​​​ക​​​​ള്‍​ക്കും ഇ​​​​നി മു​​​​ത​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കി​​​​ല്ല. ഇ​​​​ത്ത​​​​രം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നും വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നും 1940ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ആ​​​​ന്‍​ഡ് കോ​​​​സ്‌​​​​മെ​​​​റ്റി​​​​ക്‌​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യോ​​​​ടെ ഇ​​​​ത്ത​​​​രം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ 1945ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഷെ​​​​ഡ്യൂ​​​​ള്‍ എ​​​​ച്ച് വ​​​​ണ്ണി​​​​ലേ​​​​ക്ക് മാ​​​​റ്റി. സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള സ​​​​ത്തു​​​​ക്ക​​​​ള്‍ കേ​​​​ടു​​​​കൂ​​​​ടാ​​​​തെ വേ​​​​ര്‍​തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും അ​​​​വ ദീ​​​​ര്‍​ഘ​​​​കാ​​​​ലം കേ​​​​ടു​​​​കൂ​​​​ടാ​​​​തെ സൂ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​ണ് ഔ​​​​ഷ​​​​ധ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up