Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unable To Leave Their Homes

Kasaragod

വെ​ള്ള​മി​റ​ങ്ങി​യി​ട്ടും വീ​ടു​ക​ളി​ൽ ക​യ​റാ​നാ​കാ​തെ പാ​ലാ​വ​യ​ലു​കാ​ർ

പാ​ലാ​വ​യ​ൽ: 2018ലെ​യും 2019ലെ​യും പ്ര​ള​യ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മൊ​ക്കെ​യു​ള്ള ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. അ​തു​പോ​ലൊ​ന്ന് നേ​രി​ട്ട​നു​ഭ​വി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് പാ​ലാ​വ​യ​ലു​കാ​ർ. കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ പോ​ലും വീ​ട്ടി​ന​ക​ത്തേ​ക്കു വ​രെ വെ​ള്ള​മെ​ത്തു​ന്ന ഇ​തു​പോ​ലൊ​ര​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഴ​യ ത​ല​മു​റ​ക്കാ​ർ പ​റ​യു​ന്നു.

വെ​ള്ള​മി​റ​ങ്ങി ര​ണ്ടു​ദി​വ​സ​മാ​കു​മ്പോ​ഴും ആ​രും വീ​ടു​ക​ളി​ൽ തി​രി​ച്ചു​ക​യ​റി താ​മ​സം തു​ട​ങ്ങി​യി​ട്ടി​ല്ല. പാ​ലാ​വ​യ​ൽ ഭാ​ഗ​ത്ത് പ്ര​ധാ​ന​മാ​യും 17 വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം പൂ​ട്ടി​ക്കി​ട​ക്കു​ന്ന​വ​യാ​യി​രു​ന്നു. ബാ​ക്കി 15 വീ​ടു​ക​ളി​ലെ​യും കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി താ​മ​സി​ക്കു​ക​യാ​ണ്.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ത്തി വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ട്. പ​ക്ഷേ വെ​ള്ള​വും ചെ​ളി​യും ക​യ​റി​യ വീ​ടു​ക​ളു​ടെ അ​ക​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക​യെ​ന്ന​ത് എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ലെ​ന്ന് എ​ല്ലാ​വ​രും ഒ​രു​പോ​ലെ തി​രി​ച്ച​റി​യു​ക​യാ​ണ്.

ടൈ​ൽ​സി​ട്ട നി​ല​ത്തെ​ല്ലാം ചെ​ളി പ​റ്റി​പ്പി​ടി​ച്ചു കി​ട​ക്കു​ന്നു. അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വു​മു​ണ്ട്. പ​ല​ത​വ​ണ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി​യി​ട്ടും ഇ​തൊ​ന്നും മാ​റാ​ത്ത നി​ല​യാ​ണ്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇ​ഴ​ജ​ന്തു​ക്ക​ളും ക​യ​റി​യി​ട്ടു​ണ്ട്. റ​ഫ്രി​ജ​റേ​റ്റ​റും വാ​ഷിം​ഗ് മെ​ഷീ​നും പാ​ത്ര​ങ്ങ​ളു​മ​ട​ക്കം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ലെ​ല്ലാം ചെ​ളി​ക​യ​റി. പ​ല​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

സോ​ഫ​യും കി​ട​ക്ക​യു​മെ​ല്ലാം ഈ​ർ​പ്പം​ത​ട്ടി ന​ന​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം ഒ​രു​വി​ധം ശ​രി​യാ​ക്കി താ​മ​സം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന നി​ല​യാ​ണ്. എ​ല്ലാ വീ​ടു​ക​ളി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ സം​ഘം ഇ​ന്ന​ലെ എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റു​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി എ​ന്നി​വ​രും മ​റ്റു ന​പ്ര​തി​നി​ധി​ക​ളും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up