Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University Premises Attacked

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ വി​സി അ​സാ​ധു​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​ല​വി​ലെ വി​ദ്യാ​ർ​ത്ഥി യൂ​ണി​യ​നെ അ​സാ​ധു​വാ​ക്കി​ക്കൊ​ണ്ട് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജ​ന​റ​ൽ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച​തോ​ടെ​യാ​ണ് നി​ല​വി​ലെ സ​മി​തി പു​റ​ത്താ​യ​ത്. വി​സി​യു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. 

നി​ല​വി​ലെ യൂ​ണി​യ​ന്‍റെ കാ​ലാ​വ​ധി ഫെ​ബ്രു​വ​രി 28-ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​നീ​ക്കം.പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​യാ​യാ​ണ് പു​തി​യ ജ​ന​റ​ൽ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച​ത്. യൂ​ണി​യ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണി​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​രു ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ൽ ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ങ്ങ​ൾ ന​ട​ത്താ​നാ​കി​ല്ലെ​ന്നും വി​സി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ വി​സി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​വും പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​ണെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു.​വ​രാ​നി​രി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ത​ട​യാ​നാ​ണ് വി​സി ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് വി​ദ്യാ​ർ​ത്ഥി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​ണി​യ​നെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് പി​രി​ച്ചു​വി​ടു​ന്ന​ത് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് വി​മ​ർ​ശി​ച്ചു.

വി​സി​യു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സു​മാ​യി വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യി. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

 

Latest News

Corehub Up