Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnikrishnan Potti

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: വാ​തി​ൽ​പ്പാ​ളി​യും അ​ടി​ച്ചു​മാ​റ്റി​യോ; സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്ട്രോം​ഗ് റൂ​മി​ലു​ള്ള​ത് യ​ഥാ​ർ​ത്ഥ വാ​തി​ൽപ്പാ​ളി ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വി​ജ​യ് മ​ല്യ ന​ൽ​കി​യ​ത് ര​ണ്ട​ര കി​ലോ സ്വ​ർ​ണ്ണം പൊ​തി​ഞ്ഞ വാ​തി​ൽപ്പാ​ളി​യാ​ണ്. അ​ഷ്ടാ​ഭി​ഷേ​കം ന​ട​ക്കു​ന്നി​ട​ത്ത് നി​ന്നാ​ണ് ഇ​പ്പോ​ൾ സ്ട്രോം​ഗ് റൂ​മി​ലു​ള്ള വാ​തി​ൽപ്പാ​ളി ക​ണ്ടെ​ടു​ത്ത​ത്. ഇ​ത് യ​ഥാ​ർ​ത്ഥ സ്വ​ര്‍​ണ​പ്പാ​ളി ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​പ്പാ​ളി യ​ഥാ​ര്‍​ത്ഥ​മാ​ണോ​യെ​ന്നും അ​ല്ലെ​ങ്കി​ൽ അ​തും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യോ​യെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.വി​ജ​യ് മ​ല്യ ന​ൽ​കി​യ​ത് ര​ണ്ട​ര കി​ലോ സ്വ​ര്‍​ണ്ണം പൊ​തി​ഞ്ഞ വാ​തി​ൽപ്പാ​ളി​യാ​ണ്.

എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ന​ൽ​കി​യ​ത് 34 ഗ്രാം ​മാ​ത്ര​മു​ള്ള വാ​തി​ൽപ്പാ​ളി​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് സ്വ​ർ​ണ്ണം പൂ​ശാ​ൻ ന​ൽ​കാ​ത്ത പാ​ളി​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.15 ന് ​മു​ൻ​പ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡി​നെ സം​ശ​യ​നി​ഴ​ലി​ല്‍ നി​ര്‍​ത്തു​ക​യാ​ണ് ഹൈ​ക്കോ​ട​തി. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ മി​നി​റ്റ്‌​സി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ല​ക്ഷ്യം വെ​ച്ച​ത് രാ​ജ്യാ​ന്ത​ര വി​ഗ്ര​ഹ ക​ട​ത്തെ​ന്ന സം​ശ​യ​വും ദേ​വ​സ്വം ബെ​ഞ്ച് പ്ര​ക​ടി​പ്പി​ച്ചു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 2019 ലെ ​ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ്വ​ര്‍​ണം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വെ​ച്ചി​ട്ടും ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up