Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacate

വി.​കെ.​ പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് ആ​ർ.​ ശ്രീ​ലേ​ഖ; പ​റ്റി​ല്ലെ​ന്ന് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ.​ശ്രീ​ലേ​ഖ രം​ഗ​ത്ത്. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്ന് ഫോ​ണി​ലൂ​ടെ​യാ​ണ് ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ വാ​ട​ക ക​രാ​ർ അ​വ​സാ​നി​ക്കാ​തെ മാ​റി​ല്ലെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.​അ​ടു​ത്ത മാ​ര്‍​ച്ച് വ​രെ കാ​ലാ​വ​ധി ബാ​ക്കി​യു​ണ്ടെ​ന്നും അ​തി​നാ​ൽ ഒ​ഴി​യി​ല്ലെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ശ്രീ​ലേ​ഖ​യു​ടെ വാ​ർ​ഡാ​യ ശാ​സ്ത​മം​ഗ​ല​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൗ​ണ്‍​സി​ൽ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് എം​എ​ൽ​എ ഓ​ഫീ​സ് വാ​ട​ക​യ്ക്ക് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ എം​എ​ൽ​എ​ക്ക് ഓ​ഫീ​സ് ഒ​ഴി​യേ​ണ്ടി വ​രും.

Latest News

Corehub Up