തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
ഡെയറി ഡെവലപ്മെന്റ് വകുപ്പില്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന് (ഐഎം) കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് 2, വനിത ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (വനിതകള്‍ മാത്രം), മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പട്ടികജാതി വികസന വകുപ്പില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 2, കേരള വാട്ടര്‍ അഥോറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (തസ്തികമാറ്റം മുഖേന), ആരോഗ്യ വകുപ്പില്‍ കാത്ത്ലാബ് ടെക്നീഷ്യന് ഗ്രേഡ് 2, കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് 2.
സ്പെഷല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം), ഗവണ്മെന്റ് സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്/അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയവയില്‍ ഓഫീസ് അറ്റന്‍ഡന്റ് (പട്ടികജാതി/പട്ടികവര്‍ഗം).
സ്പെഷല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (പട്ടികവര്‍ഗം).
എന്‍സിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍ (ഈഴവ/തിയ്യ/ബില്ലവ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 01.07.2026.