കല്‍പ്പറ്റ: ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതി ലോലമായി കരട് വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കര്‍ഷകസംഘം പ്രക്ഷോഭത്തിലേക്ക്.
11ന് 13 വില്ലേജുകളിലേക്കും കര്‍ഷക മാര്‍ച്ച് നടത്താന്‍ ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പേര്യ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, തരിയോട്, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, വെള്ളാര്‍മല എന്നീ വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്.
മുഴുവന്‍ വില്ലേജുകളിലും സമരം നടത്തും. ഈ വില്ലേജുകളെ പരിസ്ഥിതി ലോലമാക്കിയാല്‍ ജില്ലയെ പൂര്‍ണമായും ബാധിക്കും. അന്തിമ വിജ്ഞാപനം വന്നാല്‍ കൃഷി, വ്യവസായം, കെട്ടിട നിര്‍മാണം, വീട് നിര്‍മാണം, റോഡ് പ്രവൃത്തികള്‍ എന്നിവയ്ക്കെല്ലാം വനം വകുപ്പിന്റെ എന്‍ഒസി ആവശ്യമായി വരും. ടൂറിസം, വ്യാവസായിക മേഖലയെയും ബാധിക്കും.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്ന് ജില്ലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിച്ച കേന്ദ്രം, കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വീണ്ടും കരട് വിജ്ഞാപനമിറക്കിയത്. അഭിപ്രായങ്ങളും പരാതികളും നല്‍കുന്നതിന് നല്കിയ സമയവും പരിമിതമാണ്. വിജ്ഞാപനം അന്തിമമാകാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഒരിടപെടലും നടത്തിയിട്ടില്ല. ജില്ലയിലെ മന്ത്രിയും എംഎല്‍എമാരും വിഷയം അറിഞ്ഞഭാവം നടിച്ചിട്ടില്ല. ജില്ലാതലത്തിലുള്പ്പെടെ വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.
എം.എ. ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. പ്രത്യുഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.പി. കുഞ്ഞുമോള്‍, ടി.കെ. ശ്രീജന്, ജസ്റ്റിന് ബേബി, അബ്ദുള്‍ ഗഫൂര്‍, ജെയിന് ആന്റണി, ടി.ടി. സ്കറിയ, സണ്ണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.