കോട്ടയം: കോട്ടയം കോട്ട കാത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. 2021ല്‍ 18743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിയ തിരുവഞ്ചൂര്‍ ഇത്തവണ ഭൂരിപക്ഷം 35,986 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫിനും എന്‍ഡിഎക്കും വേണ്ടി മത്സരിച്ചത് അനില്കുമാര്മാരായിരുന്നു.
എല്‍ഡിഎഫില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ കെ. അനില്‍കുമാറിന് ഇത് രണ്ടാമൂഴമായിരുന്നു. ഇത്തവണ 32,907 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ 46,658 വോട്ട് നേടിയിരുന്നു.
കണക്കുകളനുസരിച്ച് 14,000ലധികം വോട്ടുകള്‍ എല്‍ഡിഎഫിന് ഇത്തവണ നഷ്ടമായി. എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു സീറ്റ്.
പി. അനില്‍കുമാറിന് 9,726 വോട്ടുകള്‍ നേടാനായി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാന്‍ പി. അനില്‍കുമാറിന് സാധിച്ചു.