Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whatsappgroup

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​നെ സി​പി​എ​മ്മി​ന്‍റെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി എ.​പ​ത്മ​കു​മാ​റി​നെ സി​പി​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നും നീ​ക്കി. ഗ്രൂ​പ്പി​ൽ നി​ന്നും പ​ത്മ​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സി​പി​എ​മ്മി​നെ​തി​രെ പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടും പ​ത്മ​കു​മാ​റി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്ന് നീ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ളി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ അ​ക​റ്റി നി​ർ​ത്താ​നാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. ശ​ബ​രി​മ​ല​യി​ലെ ക​ട്ട​ള​പ്പാ​ളി​യി​ലെ​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ത്തി​ലെ​യും സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പ​ത്മ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം കൃ​ത്യ​സ​മ​യ​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം മി​നി​റ്റ്‌​സ് ഉ​ൾ​പ്പെ​ടെ തി​രു​ത്തി സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പ​ത്മ​കു​മാ​ർ കൂ​ട്ടു​നി​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up