Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wing Walker

97-ാം വയസിൽ വിമാനച്ചിറകിൽ സാഹസം; വിരസത മാറ്റാൻ ഇങ്ങനെയൊക്കെയല്ലേ പറ്റൂവെന്ന് ബെറ്റി മുത്തശ്ശി

ലണ്ടൻ: വാർധക്യത്തിൽ വിരസത മാറ്റാനായി പറക്കുന്ന വിമാനത്തിന്‍റെ ചിറകിൽ സാഹസികത കാട്ടുന്നയാൾ... 97 വയസുള്ള ബെറ്റി ബ്രൊമാഷ് മുത്തശ്ശിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ‘വിംഗ് വാക്കിംഗ്’ എന്ന സാഹസിക വിനോദത്തിൽ സ്വന്തം റിക്കാർഡ് തിരുത്തിയാണ് ബെറ്റി ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഗിന്നസ് റിക്കാർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ ‘വിംഗ് വാക്കർ’ ആണ് ബെറ്റി.
പറക്കുന്ന വിമാനത്തിന്‍റെ ചിറകിനു മുകളിൽ നടക്കുകയോ നിൽക്കുകയോ ചെയ്യുന്ന സാഹസ പ്രവർത്തിയാണ് വിംഗ് വാക്കിംഗ്. രണ്ടു തട്ട് ചിറകുകളുള്ള പഴയകാല വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്.
ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം സ്വദേശിയായ ബെറ്റി 2016ൽ 83-ാം വയസിലാണ് ആദ്യമായി വിംഗ് വാക്കിംഗ് ചെയ്തത്. ഇക്കഴിഞ്ഞത് ആറാമത്തെ വിംഗ് വാക്കിംഗ് ആയിരുന്നു. 2022ൽ 93-ാം വയസിൽ രേഖപ്പെടുത്തിയ റിക്കാർഡാണ് ഇക്കുറി തിരുത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബെറ്റിക്ക് സ്ട്രോക്ക് വന്നു. ചെൽട്ടൻഹാം ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ. ഈ ആശുപത്രിയുടെ പ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്തവണത്തെ വിംഗ് വാക്കിംഗ്.
വിംഗ് വാക്കിംഗ് കൂടി ഇല്ലായിരുന്നെങ്കിൽ ജീവിതം മൊത്തത്തിൽ വിരസമായേനേ എന്നാണ് ബെറ്റി പറഞ്ഞത്. “ വണ്ടിയോടിക്കാൻ പറ്റുന്നില്ല. കണ്ണ് പിടിക്കുന്നില്ല. ചിലപ്പോൾ നിരാശയും തോന്നും”. വിമാനത്തിൽ ചറികിൽ കയറിപ്പറ്റുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും ബെറ്റി പറഞ്ഞു. അതു കഴിഞ്ഞാൽ പിന്നെ ഒരു കുഴപ്പവുമില്ല.

Latest News

Corehub Up