Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Witnesses

സം​ശ​യാ​സ്പ​ദ​മാ​യ വി​ൽ​പ​ത്ര​ങ്ങ​ളി​ൽ സാ​ക്ഷി​ ഉണ്ടായിട്ട് കാ​ര്യ​മി​ല്ല; നിർണായക ഉത്തരവുമായി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ലു​​​​ള്ള ഒ​​​​രു വി​​​​ൽ​​​​പ​​​​ത്രം വ്യാ​​​​ജ​​​​മ​​​​ല്ലെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ കേ​​​​വ​​​​ലം അ​​​​തി​​​​ൽ ഒ​​​​പ്പി​​​​ട്ട സാ​​​​ക്ഷി​​​​ക​​​​ളെ വി​​​​സ്ത​​​​രി​​​​ച്ച​​​​തു​​​​കൊ​​​​ണ്ട് മാ​​​​ത്ര​​​മാ​​​കി​​​ല്ലെ​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

അ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​ൽ​​​​പ​​​​ത്ര​​​​ത്തി​​​​ന്മേ​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ക​​​​ക്ഷി സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​നും മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ​​​​യും അ​​​​റി​​​​വോ​​​​ടെ​​​​യു​​​​മാ​​​​ണ് വി​​​​ൽ​​​​പ​​​​ത്രം എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്നു കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

എ​​​​ഴു​​​​ത്തും വാ​​​​യ​​​​ന​​​​യും അ​​​​റി​​​​യാ​​​​ത്ത വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം മാ​​​​ത്രം പ​​​​തി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഛജ്ജു ​​​​റാം എ​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ൻ 1974ൽ ​​​​എ​​​​ഴു​​​​തി​​​​യ​​​​താ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ൽ​​​​പ​​​​ത്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ.

ഛജ്ജു ​​​​റാ​​​​മി​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു മ​​​​റ്റ് അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ പൂ​​​​ർ​​​​ണ അ​​​​ധി​​​​കാ​​​​രം ത​​​​നി​​​​ക്കാ​​​​ണെ​​​​ന്നു കാ​​​​ണി​​​​ച്ച് ഭാ​​​​ര്യ​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പ​​​​രി​​​​ച​​​​രി​​​​ച്ച​​​​തി​​​​നാ​​​​ൽ സ്വ​​​​ത്തു​​​​ക്ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു​​​​ത​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന വാ​​​​ദ​​​​വു​​​​മാ​​​​യി ഛജ്ജു ​​​​റാ​​​​മു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധം പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത പ്ര​​​​തി​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വി​​​​ൽ​​​​പ​​​​ത്രം വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യും ഫ​​​​സ്റ്റ് അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി​​​​യും ത​​​​ള്ളി​​​​യെ​​​​ങ്കി​​​​ലും ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി വാ​​​​ദം ശ​​​​രി​​​​വ​​​​ച്ചു. ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി റ​​​​ദ്ദാ​​​​ക്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​ന്ത​​​​രി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ ഭാ​​​​ര്യ​​​​യെ സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ട​​​​മ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

Latest News

Corehub Up